ETV Bharat / state

വർക് ഷോപ്പുകൾ പ്രവര്‍ത്തനമാരംഭിച്ചു - സ്പെയർ പാർട്‌സ്

ഞായർ, വ്യാഴം ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് പ്രവർത്തനാനുമതി

workshops  വർക് ഷോപ്പ്  സ്പെയർ പാർട്‌സ്  വർക് ഷോപ്പ് ജീവനക്കാര്‍
വർക് ഷോപ്പുകൾ പ്രവര്‍ത്തനമാരംഭിച്ചു
author img

By

Published : Apr 12, 2020, 6:16 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് വർക് ഷോപ്പുകൾ പ്രവര്‍ത്തനമാരംഭിച്ചു. സംസ്ഥാന സർക്കാരിന്‍റെ നിർദേശപ്രകാരം ആഴ്‌ചയിൽ രണ്ട് ദിവസം തുറന്നുപ്രവർത്തിക്കാൻ അനുമതി ലഭിച്ചതിന് പിന്നാലെയാണ് വർക് ഷോപ്പുകൾ തുറന്നത്. ഞായർ, വ്യാഴം ദിവസങ്ങളില്‍ രാവിലെ പത്ത് മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് പ്രവർത്തനാനുമതി ലഭിച്ചത്. മൂന്ന് മുതൽ എട്ട് വരെ ജീവനക്കാർ മാത്രമേ വർക് ഷോപ്പുകളിൽ പണിക്ക് എത്താവൂവെന്നാണ് സർക്കാർ നിർദേശം. അതുകൂടാതെ വർക് ഷോപ്പിലെത്തുന്നവർക്ക് സാനിറ്റൈസേഷൻ സംവിധാനങ്ങൾ നിർബന്ധമായി ഒരുക്കണമെന്നും സർക്കാർ നിർദേശിച്ചിട്ടുണ്ട്.

വർക് ഷോപ്പുകൾ പ്രവര്‍ത്തനമാരംഭിച്ചു

എന്നാൽ വാഹനങ്ങൾ എത്താത്തതിലുള്ള നിരാശയാണ് വർക് ഷോപ്പ് ജീവനക്കാര്‍ പങ്കുവെക്കുന്നത്. ആഴ്ചയിൽ രണ്ട് ദിവസം മാത്രം തുറക്കുന്നതിനാൽ വലിയ പണികൾ ഒന്നും ചെയ്യാൻ കഴിയുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വർക് ഷോപ്പുകൾ തുറന്നുപ്രവർത്തിക്കാൻ അനുമതി ലഭിച്ചതോടെ സ്പെയർ പാർട്‌സ് കടകളും തുറന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.