തിരുവനന്തപുരം: എസ്എസ്കെ സമഗ്രശിക്ഷാൻ കേരളയുടെ ഭാഗമായി കാട്ടാക്കട ബി ആർ സിയുടെ നേതൃത്വത്തിൽ പ്രീ പ്രൈമറി അധ്യാപകർക്കുള്ള പരിശീലന കളരിയും ശില്പശാലയും സംഘടിപ്പിച്ചു. ബുധനാഴ്‌ച കാട്ടാക്കട കുളത്തുമ്മൽ എൽഎസിൽ തുടങ്ങിയ പരിശീലന ശിൽപശാല ഇന്ന് സമാപിക്കും.
കാട്ടാക്കട സബ് ജില്ലയിലെ 81 പ്രീ പ്രൈമറി സ്‌കൂളുകളിൽ നിന്നുള്ള അധ്യാപകരാണ് ശില്‍പശാലയില്‍ പങ്കെടുത്തത്. പാഠപുസ്‌തകങ്ങളെ അടിസ്ഥാനമാക്കിയുള്ള പഠനോപകരണ നിർമ്മാണം, ഓൺലൈൻ പ്ലാറ്റ്‌ഫോമിലൂടെയുള്ള അധ്യാപന പരിശീലനം എന്നിവയാണ് ശില്‍പശാല കൊണ്ട് ഉദ്ദേശിക്കുന്നത്. അധ്യാപകരെ 30 ടീമുകളായി തിരിച്ചുള്ള കാര്യക്ഷമമായ പരിശീലനമാണ് നടക്കുന്നത്.