തിരുവനന്തപുരം: ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കുക എന്ന വലിയ സ്വപ്‌നമാണ് ഐഎസ്ആര്‍ഒയുടെ അടുത്ത ലക്ഷ്യമെന്ന് വിഎസ്‌എസ്‌സി ഡയറക്‌ടര്‍ ഡോ. എസ് ഉണ്ണികൃഷ്‌ണന്‍ നായര്‍. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനാണ് ഗഗന്‍യാന്‍ gaganyaan എന്ന ദൗത്യം ഐഎസ്ആര്‍ഒ ആരംഭിച്ചിരിക്കുന്നതെന്നും ദൗത്യം ഇപ്പോള്‍ പ്രാഥമിക ഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ഗഗന്‍യാന്‍റെ ഇപ്പോഴത്തെ പരീക്ഷണ ഘട്ടത്തെ ജി ലെവല്‍ പരീക്ഷണം എന്നാണ് ഇസ്രോ (ISRO) വിളിക്കുന്നതെന്നും ഡോ. എസ് ഉണ്ണികൃഷ്‌ണന്‍ അറിയിച്ചു.
ഗഗന്‍യാനിന്‍റെ ആദ്യ അക്ഷരം എന്ന നിലയിലാണ് ജി ലെവല്‍ എന്ന് പേര് പ്രാരംഭഘട്ടത്തില്‍ നല്‍കിയിരിക്കുന്നത്. ആസ്‌ട്രോനോട്ട്‌സ് എന്നറിയപ്പെടുന്ന ബഹിരാകാശ ശാസ്ത്രജ്ഞരെ ബഹിരാകാശത്ത് എത്തിക്കുന്ന ദൗത്യത്തില്‍ ഇസ്രോ പ്രാധാന്യം നല്‍കുന്നത് സുരക്ഷയ്ക്ക് തന്നെയാണ്. ജി ലെവല്‍ പരീക്ഷണ ഘട്ടത്തില്‍ നടക്കുന്ന പരീക്ഷണങ്ങളും ഇത് സംബന്ധിച്ചാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ക്രൂ എസ്‌കേപ്പ് സിസ്‌റ്റം ഒരുക്കാന്‍ സംഘം: മനുഷ്യനെ ബഹിരാകാശത്ത് സുരക്ഷിതമായി എത്തിച്ച് തിരികെ എത്തിക്കുന്നതിനായി സംവിധാനം ഒരുക്കാനുള്ള പരീക്ഷണങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിനായി ക്രൂ എസ്‌കേപ്പ് സിസ്‌റ്റം (crew escape system) കൂട്ടി ചേര്‍ക്കും. ബഹിരാകാശ സന്ദര്‍ശകരുമായി പോകുന്ന റോക്കറ്റില്‍ പ്രത്യേകം ഘടിപ്പിക്കുന്ന സംവിധാനമാണ് ക്രൂ എസ്‌കേപ്പ് സിസ്‌റ്റം.
ഏതെങ്കിലും രീതിയില്‍ പാളിച്ചയുണ്ടായാല്‍ ബഹിരാകാശ യാത്രികരെ രക്ഷിക്കുകയാണ് ഈ സിസ്‌റ്റത്തിന്‍റെ ഉദേശം. നിലവിലെ റോക്കറ്റില്‍ ആ സംവിധാനം ഇല്ല. അത് ഒരുക്കിയെന്ന വലിയ കടമ്പയാണ് കടക്കാനുള്ളത്. ലോഞ്ച് വൈഹിക്കിളിനേക്കാള്‍ കൂടുതല്‍ വിശ്വാസ്യത ഈ സംവിധാനത്തിന് വേണം. അതിനാല്‍ നിരവധി പരീക്ഷണങ്ങള്‍ ഇതിന് ആവശ്യമാണ്. പരിശോധിച്ച് ഒരു പിഴവ് ഇല്ലെന്ന് തെളിയിച്ചാല്‍ ശേഷം മാത്രമേ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയുള്ളൂ.
ഓഗസ്‌റ്റ് മാസം അവസാനത്തിലോ സെപ്‌റ്റംബറില്‍ ആദ്യമോ ഇത്തരം ക്രൂ എസ്‌കേപ്പ് സിസ്‌റ്റം കൂടി റോക്കറ്റില്‍ ഘടിപ്പിച്ച് പരീക്ഷണം നടത്തും. ഇത്തരത്തില്‍ ജി ലെവലില്‍ ഏഴ് ഘട്ടങ്ങളിലായുള്ള പരീക്ഷണങ്ങളാണ് നടക്കുക. ഇതിന്‍റെ ഭാഗമായി റോക്കറ്റുകള്‍ ബഹിരാകാശത്തേക്ക് അയച്ചുള്ള പരീക്ഷണവും നടക്കും.
അതോടെയാണ് ജി ലെവല്‍ പരീക്ഷണം പൂര്‍ത്തിയാകുക. എച്ച് ലെവലിലേക്ക് പരീക്ഷണങ്ങള്‍ കടന്ന ശേഷമാകും പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിലേക്ക് ഇസ്രോ കടക്കുക. ഇതിനായി ഇസ്രയുടെ ഓരോ സെന്‍ററിലും പഠനങ്ങളും പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്.
ഗഗന്‍യാന്‍ ദൗത്യത്തിന്‍റെ ലക്ഷ്യം: ഭൂമിക്ക് ചുറ്റുമുള്ള 400 കിലോമീറ്ററില്‍ മനുഷ്യനെ എത്തിച്ച് തിരികെ സുരക്ഷിതമായി എത്തിക്കുക എന്നതാണ് ഗഗന്‍യാന്‍ ദൗത്യം. ചന്ദ്രയാന്‍ 3 വിക്ഷേപിക്കാന്‍ ഉപയോഗിച്ച് എല്‍വിഎം 3 എം4 എന്ന റോക്കറ്റ് തന്നെയാണ് ഗഗന്‍യാനും ഉപയോഗിക്കുക. ഇതിനായി പ്രത്യേകം ക്രമീകരണങ്ങള്‍ ചന്ദ്രയാന്‍ ദൗത്യത്തിന് ഉപയോഗിച്ച സമയത്ത് തന്നെ റോക്കറ്റില്‍ സ്ഥാപിച്ച് വിജയിച്ചുകഴിഞ്ഞു.
ഏഴ് ദൗത്യങ്ങളും വിജയിലെത്തിച്ച എല്‍വിഎം 3 എം 4 എന്ന റോക്കറ്റ് മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതില്‍ വലിയ ആത്മവിശ്വാസമാണ് ഇസ്രോക്ക് നല്‍കുന്നത്. തിരുവനന്തപുരം വിഎസ്എസ്‌സി ടീമും ഈ ദൗത്യത്തില്‍ പങ്കാളിയാണ്. ലോഞ്ച് വെഹിക്കിള്‍ നിര്‍മാണം കൂടാതെ ദൗത്യത്തില്‍ പങ്കാളിയാകാന്‍ വിഎസ്എസ്‌സിയില്‍ നിന്ന് നാല് പേര്‍ പ്രത്യേക പരിശീലനത്തിലാണ്.
ചന്ദ്രയാന്‍ 3 വിജയകരമായി വിക്ഷേപിച്ച ഇസ്രോ വലിയ ആത്മവിശ്വാസത്തിലാണ്. ഈ ദൗത്യം പൂര്‍ണമായി വിജയിച്ചാല്‍ ഗഗന്‍യാന്‍ സ്വപ്‌നത്തിലേക്ക് ഇസ്രോ പതിയെ നടന്നു തുടങ്ങും.