തിരുവനന്തപുരം: വോട്ടർപട്ടികയിലെ ഇരട്ടവോട്ട് സംബന്ധിച്ച് പത്ത് നിയോജക മണ്ഡലങ്ങളിലെ വിവരങ്ങൾ കൂടി പുറത്തുവിട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മിഷന് കൈമാറി. കഴിഞ്ഞ ദിവസം അഞ്ച് മണ്ഡലങ്ങളിലെ വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മിഷന് ചെന്നിത്തല നൽകിയിരുന്നു. ഒൻപത് ജില്ലകളിലെ 10 മണ്ഡലങ്ങളുടെ വിവരങ്ങളാണ് ഇന്ന് അദ്ദേഹം കൈമാറിയത്. ഇതോടെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വോട്ടർപട്ടികയിൽ ക്രമക്കേടും ഇരട്ടിപ്പും കണ്ടെത്തിയിരിക്കുകയാണെന്ന് ചെന്നിത്തല പറഞ്ഞു.
ഇന്നു നൽകിയ വിവരങ്ങൾ പ്രകാരം തവനൂരാണ് കൂടുതൽ ഇരട്ടവോട്ടുകൾ. 4,395 ഇരട്ടവോട്ടുകളാണ് ഇവിടെ കണ്ടെത്തിയത്. കൂത്തുപറമ്പ് 2,795, കണ്ണൂർ 1,743, കൽപ്പറ്റ 1,795, ചാലക്കുടി 2,063, പെരുമ്പാവൂർ 2,286, ഉടുമ്പൻചോല 1,168, വൈക്കം 1,605, അടൂർ 1,283 എന്നിങ്ങനെയാണ് കണക്കുകൾ. എല്ലാ ജില്ലകളിലും വോട്ടർപട്ടികയിൽ കൃത്രിമം കണ്ടെത്തിയ സാഹചര്യത്തിൽ എല്ലാ മണ്ഡലങ്ങളിലെയും വോട്ടർപട്ടിക സൂക്ഷ്‌മമായി പരിശോധിക്കാൻ യുഡിഎഫ് പ്രവർത്തകർക്ക് നിർദേശം നൽകിയതായും ചെന്നിത്തല വ്യക്തമാക്കി.
വോട്ടർപട്ടികയിലെ ഇരട്ടവോട്ട്; കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ട് രമേശ് ചെന്നിത്തല - രമേശ് ചെന്നിത്തല വാർത്ത
എല്ലാ ജില്ലകളിലും വോട്ടർപട്ടികയിൽ കൃത്രിമം കണ്ടെത്തിയ സാഹചര്യത്തിൽ എല്ലാ മണ്ഡലങ്ങളിലെയും വോട്ടർപട്ടിക സൂക്ഷ്‌മമായി പരിശോധിക്കാൻ യുഡിഎഫ് പ്രവർത്തകർക്ക് നിർദേശം നൽകിയതായും ചെന്നിത്തല