ETV Bharat / state

ത്രിവേണി സ്റ്റോറിലെ ജീവനക്കാർക്ക് നേരെ അതിക്രമം ; ജില്ല പഞ്ചായത്ത് അംഗം അറസ്റ്റിൽ

സഹകരണ ബാങ്ക് പ്രസിഡന്‍റും ജില്ല പഞ്ചായത്ത് അംഗവുമായ വെള്ളനാട് ശശി ത്രിവേണി സ്റ്റോറിലെത്തി ജീവനക്കാരോട് അതിക്രമം കാണിക്കുകയായിരുന്നു

Violence against Triveni store employees in thiruvananthapuram  Triveni store employees attacked by district panchayat member  ത്രിവേണി സ്റ്റോറിലെ ജീവനക്കാർക്ക് നേരെ അതിക്രമം  ജില്ല പഞ്ചായത്ത് അംഗം ത്രിവേണി സ്റ്റോർ ജീവനക്കാരെ ആക്രമിച്ചു
ത്രിവേണി സ്റ്റോറിലെ ജീവനക്കാർക്ക് നേരെ അതിക്രമം; ജില്ല പഞ്ചായത്ത് അംഗം അറസ്റ്റിൽ
author img

By

Published : Jan 1, 2022, 6:10 PM IST

തിരുവനന്തപുരം : ത്രിവേണി സ്റ്റോറിലെ ജീവനക്കാരോട് മോശമായി പെരുമാറിയതിന് ജില്ല പഞ്ചായത്ത് അംഗം വെള്ളനാട് ശശിയെ പൊലീസ് അറസ്റ്റ് ചെയ്‌തു. വെള്ളനാട് സർവീസ് സഹകരണ ബാങ്ക് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ത്രിവേണി സ്റ്റോറിലെ ജീവനക്കാരികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

1200 ചതുരശ്ര അടിയുള്ള കെട്ടിടം 7000 രൂപ വാടകക്ക് കഴിഞ്ഞ 3 വർഷമായി വെള്ളനാട് സർവീസ് സഹകരണ ബാങ്ക് കെട്ടിടത്തിൽ പ്രവർത്തിക്കുകയാണ്. മൂന്നുവർഷ കരാർ കാലാവധി കഴിഞ്ഞിട്ടും സ്ഥാപനം ഒഴിയാത്തതിലെ അരിശമാണ് വെള്ളനാട് സഹകരണ ബാങ്ക് പ്രസിഡന്‍റും ജില്ല പഞ്ചായത്ത് അംഗവുമായ വെള്ളനാട് ശശി ജീവനക്കാരോട് കാണിച്ചത്.

ശനിയാഴ്‌ച രാവിലെ വെള്ളനാട് ശശി, ബാങ്ക് സെക്രട്ടറി എന്നിവരുടെ നേതൃത്വത്തിൽ ഒരു സംഘം ത്രിവേണി സ്റ്റോറിലെത്തി സെയിൽസ് വുമൺ മഞ്ജു , മാനേജർ ശർമിള എന്നിവരോട് മോശമായി സംസാരിക്കുകയും സ്ഥാപനത്തിനുള്ളിൽ നിന്നും പൂട്ടും താക്കോലും കൈക്കലാക്കി ജീവനക്കാരെ പുറത്താക്കി താഴിടുകയും ചെയ്‌തു.

ത്രിവേണി സ്റ്റോറിലെ ജീവനക്കാർക്ക് നേരെ അതിക്രമം; ജില്ല പഞ്ചായത്ത് അംഗം അറസ്റ്റിൽ

Also Read: 'പൊലീസിനെതിരെ പരാതിയില്ല, അവരെന്‍റെ സുഹൃത്തുക്കള്‍'; മദ്യം ഒഴിച്ചുകളഞ്ഞ സംഭവത്തില്‍ സ്വീഡിഷ് പൗരന്‍

തുടർന്ന് റീജ്യണല്‍ മാനേജർ എത്തി ആര്യനാട് പൊലീസിൽ പരാതി നൽകുകയായിരുന്നു. സ്റ്റോറിലെ ജീവനക്കാരികളെ അസഭ്യം പറയുകയും ഫോൺ നശിപ്പിക്കുകയും ചെയ്‌തുവെന്നും പരാതിയിൽ പറയുന്നു.

ശിലാഫലകത്തിൽ പേരില്ലെന്നുപറഞ്ഞ് ആരോഗ്യ വകുപ്പ് കെട്ടിടത്തിലെ ജനലുകളടക്കം അടിച്ചുതകർത്ത കേസിൽ റിമാൻഡ് കഴിഞ്ഞ് ദിവസങ്ങൾക്ക് മുൻപാണ് ശശി എത്തിയത്. കഴിഞ്ഞ ദിവസം വെള്ളനാട് പഞ്ചായത്ത് സ്ഥാപിച്ച ഒന്നാം വാർഷിക ഫ്ലക്‌സുകളും ശശി നശിപ്പിച്ചിരുന്നു.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.