ETV Bharat / state

ലൈഫ് പദ്ധതി ക്രമക്കേട്; സ്വപ്‌ന സുരേഷിനെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു - തിരുവനന്തപുരം

ലൈഫ് പദ്ധതി നടത്തിപ്പ് യൂണിടാക്കിന് എങ്ങനെ നല്‍കിയെന്നതു സംബന്ധിച്ചാകും വിജിലന്‍സ് പ്രധാനമായും ചോദിച്ചറിയുക. പദ്ധതിയിലെ കമ്മിഷന്‍ ഇടപാടു സംബന്ധിച്ച വിവരങ്ങളും ചോദിച്ചറിയും.

Vigilance  Swapna Suresh  life project  ലൈഫ് പദ്ധതി നടത്തിപ്പ്  യൂണിടാക്ക്  കമ്മിഷന്‍ ഇടപാട്  തിരുവനന്തപുരം  വടക്കാഞ്ചേരി ലൈഫ് പദ്ധതി
ലൈഫ് പദ്ധതി ക്രമക്കേട്; സ്വപ്‌ന സുരേഷിനെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു
author img

By

Published : Nov 2, 2020, 11:20 AM IST

തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് പദ്ധതി ക്രമക്കേടുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷിനെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു. സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌നയെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന അട്ടക്കുളങ്ങര വനിതാ ജയിലിലെത്തിയാണ് വിജിലന്‍സ് സംഘം ചോദ്യം ചെയ്യുന്നത്. ലൈഫ് പദ്ധതി നടത്തിപ്പ് യൂണിടാക്കിന് എങ്ങനെ നല്‍കിയെന്നതു സംബന്ധിച്ചാകും പ്രധാനമായും ചോദിച്ചറിയുക. പദ്ധതിയിലെ കമ്മിഷന്‍ ഇടപാടു സംബന്ധിച്ച വിവരങ്ങളും ചോദിച്ചറിയും.

പദ്ധതിയുടെ കമ്മിഷനായി നാല് കോടി രൂപ യൂണിടാക്ക് സന്ദീപ് നായര്‍ക്ക് നല്‍കിയെന്ന് വിജിലന്‍സ് നേരത്തേ കണ്ടെത്തിയിരുന്നു. ഇതില്‍ 3.60 കോടി രൂപ സ്വപ്‌നയും സംഘവും യു.എ.ഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥന്‍ ഖാലിദിന് കൈമാറിയെന്ന് സ്വപ്‌ന പറഞ്ഞതായി യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പന്‍ വിജിലന്‍സിന് മൊഴി നല്‍കിയിരുന്നു. ദുബൈയിലെത്തിയാണ് കമ്മിഷന്‍ തുക കൈമാറിയതെന്ന് സ്വപ്‌ന പറഞ്ഞതായും സന്തോഷ് ഈപ്പൻ്റെ മൊഴിയിലുണ്ട്. ഇതു സംബന്ധിച്ചാകും വിജിലന്‍സ് പ്രധാനമായും സ്വപനയെ ചോദ്യം ചെയ്യുക. പദ്ധതിയുടെ ഭാഗമായി കൈമാറിയ അഞ്ച് ഐ ഫോണുകളില്‍ ഒരെണ്ണം ശിവശങ്കറിന് കൈമാറിയതും അഞ്ചാമത്തെ ഫോണ്‍ ആര്‍ക്കു കൈമാറിയെന്നത് സംബന്ധിച്ച വിവരങ്ങളും സ്വപ്‌നയോട് വിജിലന്‍സ് ചോദിക്കും. ലൈഫ് ക്രമക്കേടുമായി ബന്ധപ്പെട്ട് പൂജപ്പുര ജയിലില്‍ കഴിയുന്ന സ്വര്‍ണക്കടത്തു കേസ് പ്രതി സരിത്തിന്റെ മൊഴി പൂജപ്പുര സെന്‍ട്രല്‍ ജയിലിലെത്തി വിജിലന്‍സ് രേഖപ്പെടുത്തും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.