ETV Bharat / state

VD Satheesan On Karuvannur Bank Scam : കൊള്ളക്കാരെയും കൊള്ളമുതല്‍ വീതംവച്ചവരെയും സിപിഎം സംരക്ഷിക്കുന്നു : വി ഡി സതീശന്‍

VD Satheesan against CPM : കബളിപ്പിക്കപ്പെട്ട നിക്ഷേപകര്‍ക്കെല്ലാം പണം മടക്കി നല്‍കണം എന്നും കരുവന്നൂരും കൊടകര കുഴല്‍പ്പണ കേസും തമ്മില്‍ ബന്ധമുണ്ടെന്ന ആരോപണം അന്വേഷിക്കണം എന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

VD Satheesan  VD Satheesan On Karuvannur Bank Scam  VD Satheesan criticizing CPM  Karuvannur Bank Scam  VD Satheesan against CPM  വി ഡി സതീശന്‍  കൊടകര കുഴല്‍പ്പണ കേസ്  കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്  സിപിഎം  അനില്‍ അക്കര  പിണറായി വിജയന്‍
VD Satheesan On Karuvannur Bank Scam
author img

By ETV Bharat Kerala Team

Published : Oct 4, 2023, 7:44 PM IST

തിരുവനന്തപുരം : സിപിഎം നേതാക്കള്‍ കൊള്ളയടിച്ച കരുവന്നൂര്‍ സഹകരണ ബാങ്കിലെ നിക്ഷേപകരില്‍ ഒരാള്‍ക്കും ഒരു രൂപ പോലും നഷ്‌ടമാകില്ലെന്ന് മുഖ്യമന്ത്രിയും സഹകരണ മന്ത്രിയും ആവര്‍ത്തിക്കുന്നത് കബളിപ്പിക്കലാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ (VD Satheesan On Karuvannur Bank Scam). അമ്പതിനായിരത്തില്‍ താഴെ നിക്ഷേപം ഉള്ളവര്‍ക്ക് അത് മടക്കി നല്‍കുമെന്നും ഒരു ലക്ഷം വരെ നിക്ഷേപം ഉള്ളവര്‍ക്ക് അമ്പതിനായിരം രൂപ തത്‌കാലം നല്‍കുമെന്നുമാണ് സഹകരണമന്ത്രി ഇന്നലെ പറഞ്ഞത്. അതേസമയം സ്ഥലം വിറ്റും മക്കളുടെ വിദ്യാഭ്യാസത്തിനും വിവാഹത്തിനും കരുതി വച്ചതും വിരമിച്ചപ്പോള്‍ കിട്ടിയതുമായ ലക്ഷങ്ങള്‍ നിക്ഷേപിച്ച് സര്‍വതും നഷ്‌ടമായവരുടെ പണം എങ്ങനെ മടക്കി നല്‍കുമെന്ന് സഹകരണ മന്ത്രിയോ സര്‍ക്കാരോ വ്യക്തമാക്കിയിട്ടില്ല (VD Satheesan against CPM).

എന്നിട്ടും ഒരു രൂപ പോലും നഷ്‌ടമാകില്ലെന്ന് ആവര്‍ത്തിക്കുന്നത് പൊതുസമൂഹത്തോടുള്ള പരിഹാസമാണ്. കരുവന്നൂരില്‍ ഒരു തട്ടിപ്പും നടന്നിട്ടില്ലെന്നാണ് സഹകരണ മന്ത്രിയുടെ വാക്കുകള്‍ കേട്ടാല്‍ തോന്നുക. കൊള്ളയ്ക്ക് കുട പിടിക്കുന്നവരും കൊള്ളമുതല്‍ വീതം വച്ചവരെ സംരക്ഷിക്കുന്നവരും ആയി സര്‍ക്കാരും സിപിഎമ്മും മാറി എന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി (VD Satheesan criticizing CPM on Karuvannur Bank Scam).

കരുവന്നൂരില്‍ 300 കോടി എങ്കിലും കൊള്ളയടിച്ചിട്ടുണ്ട്. തൃശൂര്‍ ജില്ലയിലെ സഹകരണ ബാങ്കുകളില്‍ മാത്രം 500 കോടിയുടെയെങ്കിലും തട്ടിപ്പ് നടന്നിട്ടുണ്ട്. സര്‍വതും നഷ്‌ടപ്പെട്ട നിക്ഷേപര്‍ക്കെല്ലാം അവരുടെ പണം മടക്കി നല്‍കാനുള്ള നടപടിയാണ് ഉണ്ടാകേണ്ടത്. കരുവന്നൂര്‍ സഹകരണ ബാങ്ക് കൊള്ളയും കൊടകര കുഴല്‍പ്പണ കേസും തമ്മില്‍ ബന്ധമുണ്ടെന്ന അനില്‍ അക്കരയുടെ ആരോപണം അതീവ ഗൗരവതരമാണ്.

കൊടകര കുഴല്‍പ്പണ കേസിലെ ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിപ്പിച്ചുള്ള ഒത്തുതീര്‍പ്പ് സംബന്ധിച്ചാണ് മുഖ്യമന്ത്രിയുമായി എം കെ കണ്ണന്‍ ചര്‍ച്ച നടത്തിയത് എന്നും അനില്‍ അക്കര ആരോപിച്ചിട്ടുണ്ട്. തൃശൂരിലെ സഹകരണ ബാങ്കുകള്‍ കേന്ദ്രീകരിച്ചുള്ള തട്ടിപ്പുകള്‍ക്കും കള്ളപ്പണം വെളുപ്പിക്കലിനും പിന്നിലെ സിപിഎം - ബിജെപി ബന്ധവും പുറത്ത് വരേണ്ടതുണ്ട്.

ഇതെല്ലാം വിശദമായി അന്വേഷിക്കണം.
ലാവലിന്‍, സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍ കേസുകള്‍ അട്ടിമറിച്ചതുപോലെ കരുവന്നൂര്‍ ബാങ്ക് കൊള്ളയിലും കേന്ദ്രത്തിലെ ബിജെപി നേതൃത്വവുമായി പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള സിപിഎം ഒത്തുതീര്‍പ്പില്‍ എത്തുമോ എന്ന ആശങ്കയും പ്രതിപക്ഷത്തിനുണ്ടെന്ന് വി ഡി സതീശന്‍ (VD Satheesan) പ്രസ്‌താവനയില്‍ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.