തിരുവനന്തപുരം: യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്ത ജെറോമിന്‍റെ ശമ്പളം ഇരട്ടിയാക്കുകയും മുന്‍കാല പ്രാബല്യം നല്‍കുകയും ചെയ്‌തതിലൂടെ എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സമാനതകളില്ലാത്ത കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സര്‍ക്കാര്‍ കടന്നുപോവുന്നത്. പാവങ്ങളുടെ സാമൂഹിക സുരക്ഷ പെന്‍ഷന്‍ പോലും നല്‍കാന്‍ കഴിയാത്തത്ര ഗുരുതര ധനപ്രതിസന്ധിക്കിടെയാണ് അധാര്‍മികമായ ഈ നടപടിയെന്നും അദ്ദേഹം ആരോപിച്ചു.
ALSO READ| ചിന്ത ജെറോമിന്‍റെ ശമ്പള പരിഷ്‌കരണം; സർക്കാർ നടപടിയെ ന്യായീകരിച്ച് എം വി ഗോവിന്ദൻ
എത്ര ലാഘവത്തത്തോടെയാണ് സര്‍ക്കാര്‍ കാര്യങ്ങളെ കൈകാര്യം ചെയ്യുന്നത് എന്നതിന് തെളിവാണിത്. നികുതി പിരിവ് നടത്താതെയും ധൂര്‍ത്തടിച്ചും സര്‍ക്കാര്‍ തന്നെ ഉണ്ടാക്കിയതാണ് ഈ ധന പ്രതിസന്ധി. തുടര്‍ഭരണം, എന്നത് എന്തും ചെയ്യാനുള്ള ലൈസന്‍സ് അല്ലെന്ന് സര്‍ക്കാരും സിപിഎമ്മും ഓര്‍ക്കണം. ജനാധിപത്യ വ്യവസ്ഥയില്‍ യജമാനന്‍മാരായ ജനങ്ങളെ സര്‍ക്കാരും സിപിഎമ്മും വെല്ലുവിളിക്കുകയും പരിഹസിക്കുകയുമാണെന്ന് സതീശന്‍ ആരോപിച്ചു.