ETV Bharat / state

'ഭരണ പരാജയത്തിന്‍റെ ജാള്യത മായ്ക്കാനുള്ള തന്ത്രം'; നൂറുദിന പരിപാടി പിആർ തട്ടിപ്പെന്ന് വിഡി സതീശൻ

തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുന്ന പുതിയ പദ്ധതികളൊന്നും പരിപാടിയുടെ ഭാഗമായി ഉൾപ്പെടുത്തിയിട്ടില്ലന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

vd satheesan on hundred days plan  kerala political news latest  സർക്കാരിനെ വിമർശിച്ച് വിഡി സതീശൻ  നൂറുദിന പരിപാടി പിആർ തട്ടിപ്പ്  സർക്കാരിന്‍റെ നൂറുദിന കർമ്മപരിപാടി
വിഡി സതീശൻ
author img

By

Published : Feb 10, 2022, 1:00 PM IST

തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിന്‍റെ രണ്ടാം നൂറുദിന കർമ്മപരിപാടി മറ്റൊരു പിആർ തട്ടിപ്പാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കഴിഞ്ഞ ബജറ്റിൽ പറഞ്ഞത് തന്നെയാണ് മുഖ്യമന്ത്രി വീണ്ടും അവതരിപ്പിച്ചിരിക്കുന്നത്. ഭരണ പരാജയത്തിന്‍റെ ജാള്യത മായ്ക്കാനുള്ള പിആർ തന്ത്രമാണ് ഈ പ്രഖ്യാപനങ്ങളെന്നും വിഡി സതീശൻ ആരോപിച്ചു.

പരമാവധി ഒഴിവുകൾ പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്‌ത് നിയമനം നടത്തുമെന്നായിരുന്നു സർക്കാരിന്‍റെ ആദ്യ 100 ദിന കർമ്മപരിപാടിയിലെ ഏറ്റവും വലിയ പ്രഖ്യാപനം. രണ്ടാം 100 ദിന കർമ്മപരിപാടിയിൽ ഇതിനെപ്പറ്റി ഒന്നും പറയുന്നില്ല. സെക്രട്ടേറിയറ്റിൽ പോലും 250 ഓളം ഒഎ തസ്‌തികകളും നൂറോളം ടൈപ്പിസ്റ്റ് തസ്‌തികകളും ഉൾപ്പെടെ വെട്ടിക്കുറച്ചിരിക്കുകയാണ്.

തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുന്ന പുതിയ പദ്ധതികളൊന്നും തന്നെ ഈ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി ഉൾപ്പെടുത്തിയിട്ടില്ല. എല്ലാ വകുപ്പുകളിലും പിൻവാതിലിലൂടെ ഉള്ള കരാർ നിയമനങ്ങൾ മാത്രമാണ് നടക്കുന്നതെന്നും വിഡി സതീശൻ ആരോപിച്ചു. നൂറു ദിവസത്തിനുള്ളിൽ 140 നിയമസഭാ മണ്ഡലങ്ങളിലെ നൂറ് കുടുംബങ്ങൾക്ക് വീതവും മുപ്പതിനായിരം സർക്കാർ ഓഫീസുകൾക്ക് ഫോൺ കണക്ഷൻ നൽകുമെന്നാണ് മറ്റൊരു വാഗ്‌ദാനം.

2017 - 18 ബജറ്റിൽ പ്രഖ്യാപിച്ച കെഫോൺ പദ്ധതി 18 മാസംകൊണ്ട് പൂർത്തിയാക്കുമെന്നാണ് ബജറ്റിൽ പറഞ്ഞിരുന്നത്. അഞ്ചുവർഷം കഴിഞ്ഞിട്ടും ഒരാൾക്ക് പോലും സൗജന്യ ഇന്‍റർനെറ്റ് നൽകാൻ കഴിഞ്ഞിട്ടില്ല. ലൈഫ് മിഷൻ വഴി 20000 വ്യക്തിഗത വീടുകളുടെയും മൂന്ന് ഭവന സമുച്ചയങ്ങളുടെയും ഉദ്ഘാടനം നിർവഹിക്കും എന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ 2020 ജൂലൈയിൽ അപേക്ഷ നൽകിയ ഒൻപതു ലക്ഷത്തിലേറെ പേരിൽ നിന്ന് അന്തിമപട്ടിക പോലും ഇതുവരെ തയ്യാറായിട്ടില്ല.

ALSO READ അമ്മയുടെ വേദന ഉൾക്കൊള്ളുന്നു; ബാബുവിനെതിരെ കേസെടുക്കില്ലെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ

ഈ വർഷം ജനുവരി 6 വരെയുള്ള കണക്കുപ്രകാരം 5,83,676 അപേക്ഷകൾ മാത്രമാണ് സർക്കാരിന് പരിശോധിക്കാൻ സാധിച്ചത്. ലൈഫ് മിഷൻ പദ്ധതിയിൽ ലഭിച്ച അപേക്ഷകൾ പോലും പരിശോധിക്കാൻ സാധിക്കാത്തവർ പുതിയ വാഗ്‌ദാനങ്ങളുമായി വരുന്നത് പരിഹാസ്യമാണെന്ന് വിഡി സതീശൻ പറഞ്ഞു. വാതിൽപ്പടി സേവനവും അതിദാരിദ്ര്യ സർവേയും സുദിക്ഷ ഹോട്ടലുകളും അടക്കമുള്ളവ മുൻ പ്രഖ്യാപനങ്ങളുടെ ആവർത്തനം മാത്രമാണ്. കർഷകർക്ക് പച്ചക്കറി സംഭരിച്ച വകയിൽ ഹോർട്ടികോർപ് പണം നൽകിയിട്ട് മാസങ്ങളായി.

കോടിക്കണക്കിന് രൂപയാണ് കർഷകർക്ക് നൽകാനുള്ളത്. വിള ഇൻഷുറൻസ് നഷ്‌ടപരിഹാര വിതരണവും മുടങ്ങി. ഇൻഷുറൻസ് പദ്ധതി പ്രകാരം ക്ലെയിം ആയി കർഷകർക്ക് 24 കോടി രൂപയാണ് സർക്കാർ നൽകാനുള്ളത്. പട്ടികജാതി വിഭാഗത്തിനായി കഴിഞ്ഞ ബജറ്റിൽ പദ്ധതി വിഹിതമായി വകയിരുത്തിയ 1449.89 കോടി രൂപയിൽ 46.78 ശതമാനം മാത്രമാണ് ഇതുവരെ ചെലവഴിച്ചത്.

പട്ടികവർഗ്ഗ വിഭാഗത്തിനായി ബജറ്റിൽ വകയിരുത്തിയതിന്‍റെ 37.24 ശതമാനം മാത്രമാണ് ചെലവഴിച്ചത്. ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾ പോലും നടപ്പിലാക്കാൻ സാധിക്കാതെയാണ് മുഖ്യമന്ത്രി വീണ്ടും പ്രഖ്യാപനം നടത്തിയിരിക്കുന്നതെന്നും വിഡി സതീശൻ പരിഹസിച്ചു.

ALSO READ ലോകായുക്ത നിയമ ഭേദഗതിക്ക് സ്റ്റേയില്ല; സർക്കാരിന്‍റെ വിശദീകരണം തേടി ഹൈക്കോടതി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.