ETV Bharat / state

അട്ടിമറികളുടെ വര്‍ക്കല ; ഇടത്തുനിര്‍ത്താന്‍ എല്‍ഡിഎഫ്, തിരികെ ചേര്‍ക്കാന്‍ യുഡിഎഫ്

author img

By

Published : Mar 25, 2021, 7:21 AM IST

Updated : Mar 25, 2021, 12:45 PM IST

വർക്കല മുനിസിപ്പാലിറ്റി, ചെമ്മരുതി, ഇടവ, ഇലകമൺ, മടവൂർ, നാവായിക്കുളം, പള്ളിക്കൽ, വെട്ടൂർ എന്നീ പഞ്ചായത്തുകൾ ചേർന്നതാണ് വർക്കല നിയമസഭാ മണ്ഡലം

വർക്കല  വർക്കല തെരഞ്ഞെടുപ്പ്  വി.ജോയ്  ബി.ആർ.എം ഷെഫീർ  അജി എസ്.ആർ.എം  വർക്കല നിയമസഭാ മണ്ഡലം  ത്രികോണ മത്സരം  വർക്കല ത്രികോണ മത്സരം  triangular match in varkala  varkala triangular match  varkala  varkala election  elction 2021
ത്രികോണ മത്സരത്തിനൊരുങ്ങി വർക്കല; ആവേശത്തോടെ മുന്നണികൾ

തിരുവനന്തപുരം: അട്ടിമറികളുടെ കഥകളേറെ പറയാനുണ്ട് തിരുവനന്തപുരത്തെ ഇടത് കുത്തകയായിരുന്ന വർക്കല നിയമസഭാ മണ്ഡലത്തിന്. രൂപീകൃതമായ 1957 മുതൽ 2016 വരെ ആറ് തവണ സി.പി.എമ്മും അഞ്ചുതവണ സി.പി.ഐയും നാലുതവണ കോൺഗ്രസും മണ്ഡലം കൈപ്പിടിയിലൊതുക്കി. തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുകയാണ് ഇവിടെ.

വർക്കല മുനിസിപ്പാലിറ്റി, ചെമ്മരുതി, ഇടവ, ഇലകമൺ, മടവൂർ, നാവായിക്കുളം, പള്ളിക്കൽ, വെട്ടൂർ എന്നീ പഞ്ചായത്തുകൾ ചേർന്നതാണ് വർക്കല നിയമസഭ മണ്ഡലം. 1980 മുതൽ നാല് തവണ തുടർച്ചയായി സി.പി.എമ്മിലെ വർക്കല രാധാകൃഷ്ണൻ ജയിച്ചുവന്ന മണ്ഡലം 2001ൽ യുഡിഎഫ് പക്ഷത്തായി. അന്ന് കോൺഗ്രസിന്‍റെ വർക്കല കഹാർ അട്ടിമറിച്ചത് സി.പി.എമ്മിലെ പ്രബലനായ പി.കെ ഗുരുദാസനെ. 2006ലും 2011ലും വർക്കല കഹാർ വിജയം ആവര്‍ത്തിച്ചു. എന്നാൽ 2016ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാളയത്തെ ഞെട്ടിച്ച് സി.പി.എം സ്ഥാനാർഥി വി. ജോയ് മണ്ഡലം തിരിച്ചുപിടിച്ചു. കഴിഞ്ഞ തവണ അട്ടിമറി വിജയം നേടിയ വി.ജോയ് തന്നെയാണ് ഇടതുസ്ഥാനാര്‍ഥി. മൂന്ന് ടേം പൂർത്തിയാക്കിയ കഹാറിന് സീറ്റില്ലാതെ വന്നതോടെ പുതുമുഖം ബി.ആർ.എം. ഷെഫീറാണ് കോൺഗ്രസിനായി കളത്തിലുള്ളത്. കഴിഞ്ഞ തവണ മത്സരിച്ച ബി.ഡി.ജെ.എസ് സ്ഥാനാർഥി അജി എസ്.ആർ.എമ്മാണ് എൻ.ഡി.എയ്ക്ക് വേണ്ടി ജനവിധി തേടുന്നത്.

സംസ്ഥാന സർക്കാരിനെതിരെ ഉയർന്ന ആരോപണങ്ങൾ കോൺഗ്രസ് സ്ഥാനാർഥി മുഖ്യ തിരഞ്ഞെടുപ്പ് വിഷയമാക്കുമ്പോൾ മണ്ഡലത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളിലാണ് വി.ജോയ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വർക്കലയിൽ രണ്ട് സാമ്പത്തിക മലകൾക്കെതിരെയാണ് താൻ മത്സരിക്കുന്നതെന്നാണ് കോൺഗ്രസ് സ്ഥാനാർത്ഥി ഷെഫീറിന്‍റെ പ്രതികരണം. പ്രധാന ആവശ്യങ്ങളായ റെയിൽവേ മേൽപ്പാലവും വർക്കല ബൈപ്പാസും യാഥാർഥ്യമാക്കൻ കഴിയാത്തത് എം.എൽ.എയുടെ പരാജയമാണെന്നും മത്സ്യത്തൊഴിലാളികളോടുള്ള അവഗണനയും അഞ്ചുവർഷത്തെ ഭരണത്തിൽ പ്രതിഫലിക്കുന്നുവെന്നും ഷെഫീര്‍ പറയുന്നു. അതേ സമയം വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുകയാണ് കോൺഗ്രസ് സ്ഥാനാർഥിയെന്ന് വി. ജോയ് തിരിച്ചടിച്ചു. സർക്കാരിനെതിരെയുള്ള രാഷ്ട്രീയ വിവാദങ്ങൾ മണ്ഡലത്തിൽ സ്വാധീനമുണ്ടാക്കില്ലെന്നും വികസന പ്രവർത്തനങ്ങളാണ് ജനങ്ങൾ വിലയിരുത്തുകയെന്നും സി.പി.എം സ്ഥാനാർഥി പറയുന്നു.

തദ്ദേശ തെരഞ്ഞെടുപ്പിൽ വർക്കല മുൻസിപ്പാലിറ്റിയിൽ അടക്കം ബി.ജെ.പി നടത്തിയ മുന്നേറ്റം ഈ തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നാണ് ബി.ഡി.ജെ.എസ് സ്ഥാനാർഥി അജിയുടെ വാദം. 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ വർക്കല കഹാറിനെ 2386 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജോയി പരാജയപ്പെടുത്തിയത്. എന്നാൽ നിയമസഭയിൽ ഉണ്ടാക്കിയ ഭൂരിപക്ഷം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നിലനിർത്താൻ 2019ൽ സി.പി.എമ്മിന് കഴിഞ്ഞില്ല. ആറ്റിങ്ങൽ മണ്ഡലത്തിന് കീഴിൽ വരുന്ന വർക്കലയിൽ സി.പി.എം സ്ഥാനാർഥി എ.സമ്പത്ത് കോൺഗ്രസിന്‍റെ അടൂർ പ്രകാശിനെക്കാൾ 6000ൽ അധികം വോട്ടിനാണ് പിന്നിലായത്. അതേ സമയം 2020ൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്‍റെ ശക്തമായ തിരിച്ചുവരവാണുണ്ടായത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആറായിരത്തോളം വോട്ടിന് മുൻപിൽ നിന്ന യു.ഡി.എഫ് തദ്ദേശ തെരഞ്ഞെടുപ്പിൽ 5351 വോട്ടിന് എൽ.ഡി.എഫിനേക്കാൾ പിന്നിലായി.

വർക്കല മണ്ഡലത്തിൽ നടപ്പിലാക്കിയ 1000 കോടിയുടെ വികസനം വോട്ടായി മാറുമെന്ന് വി ജോയ് പറയുന്നു. എന്നാൽ സർക്കാരിനെതിരെ ഉയർന്ന രാഷ്‌ട്രീയ വിവാദങ്ങൾ വോട്ടാക്കി മാറ്റാമെന്ന വിലയിരുത്തലിലാണ് കോൺഗ്രസ് സ്ഥാനാർഥി ബി.ആർ.എം ഷെഫീർ. അതേ സമയം മോദി പ്രഭാവം ഈ തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നാണ് ബി.ഡി.ജെ.എസ് സ്ഥാനാർഥി അജി എസ്.ആർ.എമ്മിന്‍റെ കണക്കു കൂട്ടൽ. ഇത്തരത്തില്‍ പോരാട്ടം കനക്കുകയാണ് വര്‍ക്കലയില്‍.

Last Updated : Mar 25, 2021, 12:45 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.