തിരുവനന്തപുരം: വടകരയിലും ധര്‍മടത്തും കോണ്‍ഗ്രസ് മത്സരിക്കും. വടകരയില്‍ ആര്‍എംപി നേതാവ് കെകെ രമ മത്സരിച്ചാല്‍ പിന്തുണയ്‌ക്കുമെന്നായിരുന്നു യുഡിഎഫ് തീരുമാനം. എന്നാല്‍ മത്സരിക്കുന്നില്ലെന്ന് രമ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചതോടെയാണ് മണ്ഡലം കോണ്‍ഗ്രസ് ഏറ്റെടുത്തു. കൂടാതെ ഫോര്‍വേഡ് ബ്ലോക്കിന് നല്‍കിയ സീറ്റാണ് ധര്‍മടം.
അവിടെ മത്സരിക്കാന്‍ അവര്‍ താല്‍പര്യമില്ലെന്ന് വ്യക്തമാക്കിയതോടെ ആ സീറ്റും കോണ്‍ഗ്രസ് ഏറ്റെടുത്തു. രണ്ട് സീറ്റുകളിലേക്കും ശക്തരായ സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ പറഞ്ഞു. എന്നാല്‍ ഫോര്‍വേഡ് ബ്ലോക്കിന് മറ്റൊരു സീറ്റ് നല്‍കാന്‍ ശ്രമിച്ചുവെങ്കിലും നടന്നില്ല. മാണി സി.കാപ്പന്‍റെ പാര്‍ട്ടിയായ എന്‍സികെയെ മുന്നണിയില്‍ എടുത്തതായും ഹസന്‍ അറിയിച്ചു.