ETV Bharat / state

വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതി വിവാദത്തില്‍ പിടിമുറുക്കി എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ്

author img

By

Published : Aug 22, 2020, 1:25 PM IST

പദ്ധതി നടത്തിപ്പില്‍ യു.എ.ഇ റെഡ് ക്രസന്‍റുമായി സര്‍ക്കാര്‍ ഒപ്പിട്ട ധാരണാപത്രത്തിന്‍റെ കൂടുതല്‍ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് ഇഡി നോട്ടീസ് നല്‍കി

Life Mission project  Vadakancherry  controversy  വടക്കാഞ്ചേരി  ലൈഫ് മിഷന്‍ പദ്ധതി  ഇ.ഡി  യു.എ.ഇ റെഡ് ക്രസന്‍റ്  എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ട്രേറ്റ്
വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതി വിവാദത്തില്‍ പിടിമുറുക്കി ഇ.ഡി

തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതി വിവാദത്തില്‍ പിടിമുറുക്കി എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി). പദ്ധതി നടത്തിപ്പില്‍ യു.എ.ഇ റെഡ് ക്രസന്‍റുമായി സര്‍ക്കാര്‍ ഒപ്പിട്ട ധാരണാപത്രത്തിന്‍റെ കൂടുതല്‍ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് ഇ.ഡി നോട്ടീസ് നല്‍കി. പദ്ധതി നടത്തിപ്പില്‍ റെഡ് ക്രസന്‍റില്‍ നിന്ന് സഹായം ലഭിച്ചതിന്‍റെ വിശദാംശങ്ങളാണ് ഇ.ഡി ആവശ്യപ്പെട്ടിരിക്കുന്നത്.

റെഡ് ക്രോസുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള സ്ഥാപനം എന്ന നിലയില്‍ സംസ്ഥാന സര്‍ക്കാരിന് സഹായം കൈമാറുന്നതിന് മുന്‍പ് ഇന്ത്യയിലെ റെഡ് ക്രോസിന്‍റെ അനുമതി തേടിയത് സംബന്ധിച്ച വിശദാംശങ്ങളും ഇ.ഡി ആവശ്യപ്പെട്ടിട്ടുണ്ട്. വിദേശ രാജ്യങ്ങളില്‍ നിന്ന് സഹായം തേടും മുന്‍പ് കേന്ദ്ര വിദേശ കാര്യമന്ത്രാലയത്തിന്‍റെയും കേന്ദ്ര ആഭ്യന്ത്രമന്ത്രാലയത്തിന്‍റെയും അനുമതി തേടേണ്ടതുണ്ട്. ഇത്തരത്തില്‍ അനുവാദം തേടിയതിന്‍റെ വിശദാംശങ്ങളും, തേടിയിട്ടില്ലെങ്കില്‍ എന്തുകൊണ്ട് തേടിയിട്ടില്ലെന്നും ഇ.ഡി നോട്ടീസില്‍ ചോദിക്കുന്നു.

റെഡ്ക്രസന്‍റുമായി ധാരണാ പത്രം ഒപ്പിടും മുമ്പ് ഇതു സംബന്ധിച്ച നിയമോപദേശം തേടിയിട്ടുണ്ടെങ്കില്‍ അതിന്‍റെ പകര്‍പ്പും ഹാജരാക്കണമെന്ന് ഇ.ഡി ആവശ്യപ്പെട്ടു. 2018ലെ പ്രളയത്തിന് ശേഷം യു.എ.ഇ സര്‍ക്കാര്‍ കേരളത്തിന് 700 കോടി രൂപ വാഗ്ദാനം ചെയ്‌തെങ്കിലും കേന്ദ്രം അനുമതി നിഷേധിച്ചതിനാല്‍ സഹായം കൈപ്പറ്റാന്‍ സാധിച്ചിരുന്നില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.