ETV Bharat / state

മെയ് 10 നും കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് ശമ്പളമില്ല ; വാക്ക് പാലിക്കാതെ മാനേജ്മെന്‍റ് - KSRTC employees were not paid

കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് മെയ് 10 നും ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് യൂണിയനുകള്‍ വീണ്ടും സമരത്തിലേക്കെന്ന് സൂചന

കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് ശമ്പളമില്ല  കെ എസ് ആര്‍ ടി സി സമരം  കെ എസ് ആര്‍ ടി സി മാനേജ്മെന്‍റ് പ്രശ്നങ്ങള്‍  non-payment of salaries of ksrtc employes  കെ എസ് ആര്‍ ടി സിയില്‍ വീണ്ടും ശമ്പള പ്രതിസന്ധി  KSRTC employees were not paid  On May 10, KSRTC employees were not paid
കെ എസ് ആര്‍ ടി സിയില്‍ വീണ്ടും ശമ്പള പ്രതിസന്ധി
author img

By

Published : May 9, 2022, 1:19 PM IST

തിരുവനന്തപുരം : കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് മെയ് 10 ന് ശമ്പളം ലഭിക്കില്ല. യൂണിയനുകളുമായി നടന്ന ചര്‍ച്ചയില്‍ മെയ് 10ന് മുമ്പ് ഏപ്രില്‍ മാസത്തെ ശമ്പളം വിതരണം ചെയ്യുമെന്ന് കഴിഞ്ഞ മാസം നടത്തിയ ചര്‍ച്ചയില്‍ ഗതാഗത മന്ത്രി ആന്റണി രാജു ഉറപ്പുനല്‍കിയിരുന്നു. എന്നാലിതുവരെ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് അനുവദിച്ച 30 കോടി രൂപമാത്രമാണ് കെ എസ് ആര്‍ ടി സി യുടെ അക്കൗണ്ടിലുള്ളത്.

നിലവിലെ ശമ്പള പ്രതിസന്ധി പരിഹരിക്കണമെങ്കില്‍ 52 കോടി രൂപ കൂടി വേണം. ഇത്തരം തുക ഏതെങ്കിലും ബാങ്കില്‍ നിന്ന് വായ്‌പ എടുത്താണ് ശമ്പള വിതരണം നടത്തുന്നത്. കെ.ടി.ഡി.എഫ്.സിയില്‍ നിന്നോ എസ്.ബി.ഐയില്‍ നിന്നോ ഈ തുക വായ്പ എടുക്കാനാണ് മാനേജ്മെന്‍റ് ആലോചിക്കുന്നത്. എല്ലാ മാസത്തിലും ഇത്തരത്തില്‍ എടുക്കുന്ന വായ്പയുടെ പലിശ ഇനത്തില്‍ മാത്രം പ്രതിമാസം വന്‍ തുകയാണ് കെ.എസ്.ആര്‍.ടി.സിക്ക് ബാദ്ധ്യതയാകുന്നത്.

158 കോടി രൂപയാണ് കെ എസ് ആര്‍ ടി സി യുടെ ഒരു മാസത്തെ വരുമാനം. ഇതില്‍ 151 കോടി രൂപ ടിക്കറ്റിലൂടെയും ബാക്കി ഏഴ്‌ കോടി മറ്റ് മാര്‍ഗങ്ങളിലൂടെയുമുള്ള വരുമാനമാണ്. അതേസമയം 375 കോടി രൂപയാണ് പ്രതിമാസ ചിലവ് വരുന്നത്.

also read: കെഎസ്‌ആർടിസി ജീവനക്കാരുടെ സമരം തുടങ്ങി, പെരുവഴിയിലായി യാത്രക്കാർ

പി എഫ് അടയ്ക്കുന്നതിന് 3 കോടിയും, ഇന്‍ഷുറന്‍സ് ഇനത്തില്‍ 10 കോടിയും, ശമ്പളത്തിന്‍റെയും മറ്റ് ആനുകൂല്യ ആവശ്യങ്ങള്‍ക്കുമായി 98 രൂപയും, പെന്‍ഷന്‍ നല്‍കുന്നതിനായി 69 കോടിയുമാണ് കെ എസ് ആര്‍ ടി സി യ്ക്ക് ചിലവ് വരുന്നത്. കെ.എസ്.ആര്‍.ടി.സിയുടെ വായ്പാ ബാദ്ധ്യതയോ പെന്‍ഷന്‍ ബാദ്ധ്യതയോ സര്‍ക്കാര്‍ ഏറ്റെടുക്കാതെ കോര്‍പ്പറേഷന്‍റെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമില്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. ഇത്തരത്തിലുള്ള ആവശ്യങ്ങള്‍ കെ എസ് ആര്‍ ടി സി പലതവണ മുന്നോട്ടുവച്ചെങ്കിലും സര്‍ക്കാര്‍ അനൂകൂലമായി പ്രതികരിച്ചിരുന്നില്ല.

അതേസമയം ശമ്പള കാര്യത്തില്‍ തീരുമാനമായില്ലെങ്കില്‍ വീണ്ടും സമരത്തിലേക്ക് പോകുമെന്നാണ് യൂണിയനുകള്‍ നല്‍കുന്ന സൂചന.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.