തിരുവനന്തപുരം: ജില്ലയില്‍ യുഡിഎഫ് സ്ഥാനാർഥിക്ക് വോട്ട് ചെയ്യാൻ കഴിഞ്ഞില്ല. പെരുങ്കടവിള ബ്ലോക്കിലെ മഞ്ചവിളാകം ഡിവിഷൻ സ്ഥാനാർഥി അഡ്വക്കേറ്റ് മഞ്ചവിളാകം ജയകുമാറിനാണ് വോട്ട് ചെയ്യാനാവാതെ പോയത്. ഇത് സംബന്ധിച്ച് കലക്‌ടർക്കും റിട്ടേണിങ് ഓഫീസർക്കും പരാതി നൽകിയിട്ടുണ്ട്. രാവിലെ പോളിങ് സ്റ്റേഷനില്‍ വോട്ട് ചെയ്യാനെത്തിയപ്പോൾ പോസ്റ്റൽ വോട്ട് ആണെന്നും അതിനാല്‍ വോട്ട് ചെയ്യാന്‍ കഴിയില്ലെന്നും അധികൃതര്‍ സ്ഥാനാര്‍ഥിയെ അറിയിക്കുകയായിരുന്നു. എന്നാൽ താൻ ഇത്തരത്തിൽ പോസ്റ്റൽ വോട്ടിന് അപേക്ഷിച്ചിട്ടില്ലെന്നും, വാർഡിലെ പത്തോളം പേർക്ക് ഇത്തരത്തിൽ അനുഭവം ഉണ്ടായെന്നും ജയകുമാര്‍ പറഞ്ഞു. കൊല്ലയിൽ ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർഥി ശിവകുമാറിനും ഇതേ കാരണത്താല്‍ വോട്ടു ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാർഥിക്ക് വോട്ട് ചെയ്യാൻ കഴിഞ്ഞില്ല - UDF
പെരുങ്കടവിള ബ്ലോക്കിലെ മഞ്ചവിളാകം ഡിവിഷൻ സ്ഥാനാർഥി അഡ്വക്കേറ്റ് മഞ്ചവിളാകം ജയകുമാറിനാണ് വോട്ട് ചെയ്യാന്‍ സാധിക്കാതെ പോയത്. പോസ്റ്റൽ വോട്ട് ആണെന്നും അതിനാല്‍ വോട്ട് ചെയ്യാന്‍ കഴിയില്ലെന്നും അധികൃതര്‍ സ്ഥാനാര്‍ഥിയെ അറിയിക്കുകയായിരുന്നു.
![തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാർഥിക്ക് വോട്ട് ചെയ്യാൻ കഴിഞ്ഞില്ല തിരുവനന്തപുരം യുഡിഎഫ് സ്ഥാനാർഥിക്ക് വോട്ട് ചെയ്യാൻ കഴിഞ്ഞില്ല യുഡിഎഫ് അഡ്വ മഞ്ചവിളാകം ജയകുമാര്‍ udf candidate unable to cast his vote UDF അഡ്വക്കേറ്റ് മഞ്ചവിളാകം ജയകുമാര്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9804799-210-9804799-1607410051173.jpg?imwidth=3840)