തിരുവനന്തപുരം: മാധ്യമ പ്രവർത്തകരെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച കേസിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. ദേശാഭിമാനിയിൽ കരാർ ജീവനക്കാരനായ വി.യു വിനീത്, കുണ്ടറയിൽ മെഡിക്കൽ ഷോപ്പ് നടത്തുന്ന ടി.ജെ.ജയജിത് എന്നിവരെയാണ് സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചത്. ഇവരുടെ മൊബൈൽ ഫോണും പിടിച്ചെടുത്തു. ഐ.ടി. ആക്‌ട് പ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ജാമ്യം ലഭിക്കുന്ന വകുപ്പായതിനാൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിട്ടയയ്ക്കുകയായിരുന്നു. കേസിൽ രണ്ട് പേർ കൂടി ഇനി അറസ്റ്റിലാകാനുണ്ട്. മുഖ്യമന്ത്രിയുടെ പത്ര സമ്മേളനത്തിൽ സർക്കാരിനെതിരായ വിമർശനങ്ങളെക്കുറിച്ച് ചോദ്യം ചോദിച്ചതിനാണ് സമൂഹമാധ്യമങ്ങളിലൂടെ മാധ്യമ പ്രവർത്തകരെ അപമാനിച്ചത്.
മാധ്യമ പ്രവർത്തകരെ അപമാനിച്ച കേസിൽ രണ്ട് പേരെ അറസ്റ്റ് ചെയ്‌തു - deshabimani contract based worker arrested
ദേശാഭിമാനിയിൽ കരാർ ജീവനക്കാരനായ വി.യു വിനീത്, കുണ്ടറയിൽ മെഡിക്കൽ ഷോപ്പ് നടത്തുന്ന ടി.ജെ. ജയജിത് എന്നിവരെയാണ് സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചത്