തലസ്ഥാനത്ത് നിന്ന് സർവീസ് നടത്തിയിരുന്ന 16 വിമാനകമ്പനിക്കളില്‍ അഞ്ച് എണ്ണം സര്‍വീസ് പൂര്‍ണമായും അവസാനിപ്പിക്കുന്നു. സൗദി എയർലൈൻസ് ,ജെറ്റ് എയർവെയ്സ്, ഫ്ളൈദുബായ് ,സ്പൈസ് ജെറ്റ് എന്നിവയാണ് തിരുവനന്തപുരത്തെ സർവീസുകൾ പൂർണമായും അവസാനിപ്പിക്കുന്നത്.
സൗദി എയർലൈൻസിന് തിരുവനന്തപുരത്ത് നിന്ന് ജിദ്ദയിലേക്കും റിയാദിലേക്കും ആഴ്ചയിൽ രണ്ടു സർവീസുകളാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ ജനുവരിയിൽ ഈ സർവീസുകൾ എല്ലാം അവസാനിപ്പിച്ചു. ആഴ്ചയിൽ നാലു ദിവസം ദുബായിലേക്ക് ഉണ്ടായിരുന്ന സർവീസ് ഫ്ളൈദുബൈയും നിർത്തി. ശേഷിക്കുന്ന ദമാമിലേക്കുള്ള സർവീസ് ഈ മാസത്തോടെ അവസാനിപ്പിക്കാനുള്ള തീരുമാനത്തിലാണ് ഫ്ളൈ ദുബൈ അധികൃതർ.
![undefined](https://s3.amazonaws.com/saranyu-test/etv-bharath-assests/images/ad.png)
നഷ്ടത്തെ തുടർന്നാണ് പിന്മാറുന്നത് എന്നാണ് കമ്പനികൾ നൽകുന്ന വിശദീകരണം. എന്നാൽ സമ്മർദ്ദത്തെ തുടർന്നാണ് നിറയെ യാത്രക്കാരുമായി സർവീസ് നടത്തിയിരുന്ന സൗദി എയർലൈൻസും ഫ്ളൈ ദുബൈയും സർവീസ് അവസാനിപ്പിക്കുന്നതെന്നും ആരോപണമുണ്ട്. അതേസമയം ഇരുകമ്പനികളും കോഴിക്കോട് നിന്നും സർവീസ് ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്. നിരവധി യാത്രക്കാർ ആശ്രയിക്കുന്ന തിരുവനന്തപുരം വിമാനത്താവളത്തെ രക്ഷിക്കാൻ സർക്കാർ ഇടപെടൽ എത്രയും വേഗം ഉണ്ടാവണമെന്ന ആവശ്യവും ശക്തമാകുകയാണ്.