ETV Bharat / state

തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ നിലവിൽ വന്നു - District boundaries closed in Thiruvananthapuram

തിരുവനന്തപുരം നഗരത്തിലേക്കുള്ള പ്രവേശന കവാടങ്ങളായ 20 സ്ഥലങ്ങൾ പൂർണമായും പൊലീസ് അടച്ചിട്ടുണ്ട്.

തിരുവനന്തപുരം ട്രിപ്പിൾ ലോക്ക്ഡൗൺ വാർത്ത  തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ  ജില്ലാ അതിർത്തികൾ പൂർണമായും അടച്ചു  ജില്ലയിൽ ട്രിപ്പിൾ ലോക്ക് ഡൗൺ ആരംഭിച്ചു  തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ നിലവിൽ  നഗരത്തിലേക്കുള്ള 20 കവാടങ്ങൾ അടച്ചു  സംസ്ഥാനത്തെ ട്രിപ്പിൾ ലോക്ക്ഡൗൺ  ട്രിപ്പിൾ ലോക്ക്ഡൗൺ വാർത്ത  ട്രിപ്പിൾ ലോക്ക്ഡൗൺ  Thiruvananthapuram triple lockdown  triple lockdown news  kerala triple lockdown news  triple lockdown Thiruvananthapuram news  District boundaries were completely closed  District boundaries closed in Thiruvananthapuram  Thiruvananthapuram District boundaries closed
തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ നിലവിൽ വന്നു
author img

By

Published : May 17, 2021, 10:27 AM IST

Updated : May 17, 2021, 11:40 AM IST

തിരുവനന്തപുരം: ജില്ലയിൽ ട്രിപ്പിൾ ലോക്ക് ഡൗൺ ആരംഭിച്ചു. ജില്ലാ അതിർത്തികൾ പൂർണമായും അടച്ചു. ഒരു വഴിയിലൂടെ മാത്രമാണ് പ്രവേശനം. അതിന് പുറമെ ഓരോ പൊലീസ് സ്റ്റേഷൻ ക്ലസ്റ്ററുകളായി തിരിച്ച് ഇട റോഡുകൾ അടച്ചു. പുറത്ത് കടക്കാനും പുറത്തേക്ക് പോകാനും ഓരോ വഴികൾ മാത്രമാണ് തുറന്നിരിക്കുന്നത്. തിരുവനന്തപുരം നഗരത്തിലേക്കുള്ള പ്രവേശന കവാടങ്ങളായ 20 സ്ഥലങ്ങൾ പൂർണമായും പൊലീസ് അടച്ചു. ആറ് വഴികൾ മാത്രമാണ് തുറന്നിട്ടുള്ളത്.

തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ നിലവിൽ വന്നു

കഴക്കൂട്ടം വെട്ടു റോഡ്, മണ്ണന്തലയിലെ മരുതൂർ, വഴയില, കുണ്ടമൺകടവ്, പള്ളിച്ചൽ, വിഴിഞ്ഞം ചപ്പാത്ത് എന്നിവയാണ് നഗരത്തിലേക്കുള്ള പ്രവേശന കവാടങ്ങൾ. കർശന പരിശോധനയാണ് ഓരോ കേന്ദ്രങ്ങളിലും പൊലീസ് നടത്തുന്നത്. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കേസ് എടുക്കുന്നതുൾപ്പടെയുള്ള കർശന നടപടികളാണ് സ്വീകരിക്കുന്നത്. ഭക്ഷ്യവസ്തുക്കൾ, പലചരക്ക്, പഴം, പച്ചക്കറി, പാൽ, മത്സ്യം, മാംസം എന്നിവ വിൽക്കുന്ന കടകൾ, ബേക്കറികൾ എന്നിവ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ഉച്ചയ്ക്ക് രണ്ടു മണി വരെ പ്രവർത്തിക്കും.

READ MORE: നാല് ജില്ലകളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ നിലവിൽ വന്നു

റേഷൻ കടകൾ, മാവേലി സ്റ്റോറുകൾ, സപ്ലൈകോ എന്നിവ അഞ്ച് മണി വരെ തുറക്കാം. ഹോട്ടലുകളും റസ്റ്റോറൻ്റുകളും രാവിലെ ഏഴ് മണി മുതൽ രാത്രി 7.30 വരെ പ്രവർത്തിക്കാം. ഹോം ഡെലിവറി മാത്രമേ അനുവദിക്കു. പെട്രോൾ പമ്പുകൾ, മരുന്നുകടകൾ എന്നിവ തുറക്കാം. ബാങ്കുകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ മാത്രം. ജില്ലയിലേക്കും ജില്ല വിട്ടുള്ള യാത്രകൾക്കും പൊലീസ് പാസ് വേണം. ഹോം നഴ്‌സ് വീട്ടുജോലിക്കാർ എന്നിവർക്ക് പൊലീസ് പാസ് വാങ്ങി യാത്ര ചെയ്യാം.

ALSO READ: രാജ്യത്തെ കൊവിഡ് രോഗികള്‍ കുറയുന്നു; ഇന്ന് ആശ്വാസ കണക്ക്

Last Updated : May 17, 2021, 11:40 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.