തിരുവനന്തപുരം: ട്രഷറി തട്ടിപ്പുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം വേണ്ടെന്ന് ധനമന്ത്രി തോമസ് ഐസക്. വിജിലൻസ് അന്വേഷണം ആവശ്യമില്ലെന്ന് ബോധ്യമുള്ളതുകൊണ്ടാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും ഇക്കാര്യത്തിൽ വകുപ്പ് തല അന്വേഷണം നടത്തിയിട്ടുണ്ടെന്നും തട്ടിപ്പു നടത്തിയ ആളെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടെന്നും തോമസ് ഐസക് പറഞ്ഞു. സുരക്ഷയിൽ വീഴ്ച വരുത്തിയിട്ടുണ്ടെങ്കിൽ ആ ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കാൻ ധനകാര്യ സെക്രട്ടറി ഉടൻ തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു. ഇതിൽ കൂടുതലൊന്നും അന്വേഷിക്കാൻ വിജിലൻസിനു കഴിയില്ലെന്നും അതു കൊണ്ടാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്നും സോഫ്റ്റ്‌വെയറിലെ പിഴവുകൾ പരിശോധിക്കുമെന്നും തോമസ് ഐസക് പറഞ്ഞു.
ട്രഷറി തട്ടിപ്പിൽ വിജിലൻസ് അന്വേഷണം വേണ്ടെന്ന് തോമസ് ഐസക്
ട്രഷറി തട്ടിപ്പുമായി ബന്ധപ്പെട്ട് വകുപ്പ് തല അന്വേഷണം നടത്തിയെന്നും തട്ടിപ്പു നടത്തിയ ആളെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടെന്നും തോമസ് ഐസക്.