ETV Bharat / state

Trade Union Protest| കേന്ദ്ര നയങ്ങള്‍ക്കെതിരെ രാജ്യവ്യാപക സംയുക്ത ട്രേഡ് യൂണിയന്‍ ധര്‍ണ ഓഗസ്‌റ്റ് 9ന്; എ കെ ബാലന്‍ ഉദ്ഘാടനം ചെയ്യും

സിഐടിയു, എഐടിയുസി, യുടിയുസി, എസ്‌ടിയു, ഐഎന്‍ടിയുസി എന്നീ ട്രേഡ് യൂണിയനുകള്‍ സംയുക്തമായാണ് ധര്‍ണ സംഘടിപ്പിക്കുന്നത്

Trade Union  Trade Union Nation wide Protest  Nation wide Protest against central Government  central Government policies  latest News  Trade Union Protest  കേന്ദ്ര നയങ്ങള്‍ക്കെതിരെ  സംയുക്ത ട്രേഡ് യൂണിയന്‍  ട്രേഡ് യൂണിയന്‍ ധര്‍ണ  ധര്‍ണ  ട്രേഡ് യൂണിയന്‍  സിഐടിയു  എഐടിയുസി  എസ്‌ടിയു  ഐഎന്‍ടിയുസി  രാജ്യവ്യാപക ധര്‍ണ  തൊഴിലാളി വിരുദ്ധ ജനവിരുദ്ധ നയങ്ങളില്‍
കേന്ദ്ര നയങ്ങള്‍ക്കെതിരെ രാജ്യവ്യാപക സംയുക്ത ട്രേഡ് യൂണിയന്‍ ധര്‍ണ ഓഗസ്‌റ്റ് 9ന്; എ.കെ ബാലന്‍ ഉദ്ഘാടനം ചെയ്യും
author img

By

Published : Aug 5, 2023, 3:14 PM IST

തിരുവനന്തപുരം: സംയുക്ത ട്രേഡ് യൂണിയന്‍റെ നേതൃത്വത്തില്‍ ഓഗസ്‌റ്റ് ഒമ്പതിന് രാജ്യവ്യാപക ധര്‍ണ. കേന്ദ്ര സര്‍ക്കാരിന്‍റെ തൊഴിലാളി വിരുദ്ധ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് സിഐടിയു, എഐടിയുസി, യുടിയുസി, എസ്‌ടിയു, ഐഎന്‍ടിയുസി എന്നീ ട്രേഡ് യൂണിയനുകള്‍ സംയുക്തമായാണ് രാജ്യവ്യാപക ധര്‍ണ നടത്തുക. തിരുവനന്തപുരത്ത് രാജ്ഭവന് മുന്‍പില്‍ നടക്കുന്ന ധര്‍ണ സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എ.കെ ബാലന്‍ ഉദ്ഘാടനം ചെയ്യും.

രാജ്ഭവന് പുറമേ 13 ജില്ല ആസ്ഥാനങ്ങളിലും ധര്‍ണ നടക്കും. വിലക്കയറ്റം തടയുക, പൊതുമേഖലകളുടെ സ്വകാര്യവത്കരണം ഉപേക്ഷിക്കുക, തൊഴില്‍ നിയമ ഭേദഗതികള്‍ റദ്ദ് ചെയ്യുക, തൊഴില്‍ കരാര്‍വത്കരണം അവസാനിപ്പിക്കുക, മിനിമം വേതനം 23,000 രൂപയായി നിശ്ചയിക്കുക, ഇഎസ്‌ഐ, ഇപിഎഫ് ബോണസ് ശമ്പള പരിധി നീക്കം ചെയ്യുക, സ്‌കീം തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകള്‍ ബാധകമാക്കുക, ഇപിഎഫ് മിനിമം പെന്‍ഷന്‍ 9000 രൂപയായി വര്‍ധിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ട്രേഡ് യൂണിയനുകളുടെ ധര്‍ണ. സിഐടിയു ദേശീയ സെക്രട്ടറി എളമരം കരീം, ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്‍റ് ആര്‍.ചന്ദ്രശേഖരന്‍ എന്നിവരാണ് ട്രേഡ് യൂണിയന്‍ സംയുക്ത സമിതി ചെയര്‍മാന്‍മാര്‍.

Also Read: ചുമടിറക്കാൻ കടയുടമ അനുവദിക്കുന്നില്ല: കോഴിക്കോട് സംയുക്ത ട്രേഡ് യൂണിയൻ സംഘടനകൾ പ്രതിഷേധത്തിൽ

മാധ്യമങ്ങളെ വിമര്‍ശിച്ച്: അടുത്തിടെ തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ മലയാളത്തിലെ വാര്‍ത്താചാനലുകള്‍ക്കെതിരെ സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം എംപി രൂക്ഷ വിമര്‍ശനമുന്നയിച്ചിരുന്നു. അന്നത്തെ ദേശീയ പണിമുടക്കിന്‍റെ പശ്ചാത്തലത്തിലായിരുന്നു എംപിയുടെ പ്രതികരണം. ട്രേഡ് യൂണിയനുകള്‍ മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ മാധ്യമങ്ങള്‍ തയ്യാറാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ തൊഴിലാളി മേഖലയില്‍ സൃഷ്‌ടിക്കുന്ന ബുദ്ധിമുട്ടുകള്‍ക്കെതിരായ ജനവികാരമാണ് പൊതു പണിമുടക്കെന്നും ചാനലുകള്‍ പണിമുടക്കിന്‍റെ പൊതുവികാരം ഉള്‍ക്കൊള്ളാന്‍ തയ്യാറാകുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. പണിമുടക്കില്‍ പങ്കെടുത്ത സംഘടനകള്‍ തലസ്ഥാനത്ത് സംഘടിപ്പിച്ച പ്രകടനത്തിനുശേഷം പൊതുസമ്മേളനം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്‍റെ കുറ്റപ്പെടുത്തല്‍.

അതേസമയം സംസ്ഥാനത്ത് പണിമുടക്ക് വിജയിപ്പിച്ച സമരസമിതിയെ സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി അഭിനന്ദിക്കുകയും ചെയ്‌തു. അന്നത്തെ പണിമുടക്ക് സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, എച്ച് എംഎസ് തുടങ്ങിയ വിവിധ സംഘടനകള്‍ സംയുക്‌തമായി ആഹ്വാനം ചെയ്‌തതായിരുന്നു.

Also Read: കെഎസ്‌ആർടിസിയിൽ ടാർഗറ്റ് അടിസ്ഥാനത്തിൽ ശമ്പളം; മാനേജ്‌മെൻ്റ് നീക്കം അംഗീകരിക്കില്ലെന്ന് തൊഴിലാളി യൂണിയനുകൾ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.