തിരുവനന്തപുരം: ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ പൊന്മുടി അടച്ചു. വിതുര പഞ്ചായത്തിലെ കല്ലാർ വാർഡ് കണ്ടെയിൻമെന്‍റ് സോണായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി. കല്ലാർ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കൂടുതല്‍ വായനക്ക്: എൽഡിഎഫ് - യുഡിഎഫ് യോഗം ഇന്ന്; പാലാ ബിഷപ്പിന്‍റെ പരാമര്‍ശം ചർച്ചയാവും
ഇനി ഒരറിയിപ്പ് ഉണ്ടാകുന്നവരെ വിനോദ കേന്ദ്രങ്ങളിലേക്ക് സഞ്ചാരികൾക്ക് പ്രവേശനം ഉണ്ടകില്ലെന്ന് ജില്ല ഭരണകൂടം അറിയിച്ചു. പൊന്മുടിയിൽ എത്തുന്നവരുടെ തിരക്ക് കൂടിയതിനെ തുടർന്ന് പൊലീസും വനം വകുപ്പും ബുധനാഴ്ച മുതൽ പൊന്മുടിയിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.