ETV Bharat / state

കാർ യാത്രികനെ മർദിച്ച് സ്വർണവും പണവും കവർന്നു; 2 പേർ പിടിയിൽ - കാർ യാത്രികനെ അഞ്ചംഗ സംഘം ആക്രമിച്ചു

ആനാട് കിഴക്കും കരയ്ക്ക് സമീപം വച്ചാണ് കാർ യാത്രികനെ അഞ്ചംഗ സംഘം ആക്രമിച്ചത്

crime news kerala latest  two thiefs arrested  കാർ യാത്രികനെ മർദിച്ച് സ്വർണവും പണവും കവർന്നു  കാർ യാത്രികനെ അഞ്ചംഗ സംഘം ആക്രമിച്ചു  പണം കവർന്നു
കാർ യാത്രികനെ മർദിച്ച് സ്വർണവും പണവും കവർന്നു
author img

By

Published : May 16, 2022, 8:01 AM IST

തിരുവനന്തപുരം: കാർ യാത്രികനെ ആക്രമിച്ച് സ്വർണവും പണവും കവർന്ന പ്രതികളെ വെഞ്ഞാറമൂട് പൊലീസ് അറസ്‌റ്റ് ചെയ്‌തു. പനവൂർ സ്വദേശികളായ നാസിം (43), റാഷിദ്‌ (42)എന്നിവരെയാണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി ആനാട് കിഴക്കും കരയ്ക്ക് സമീപം വച്ചാണ് കിഴക്കും കര സ്വദേശി മോഹന പണിക്കരെയാണ് അഞ്ചംഗ സംഘം ആക്രമിച്ചത്.

ഇന്നോവ കാറിലെത്തിയ സംഘം മോഹന പണിക്കരുടെ വാഹനത്തിന് ക്രോസ് ചെയ്‌ത് നിർത്തുകയും വാഹനത്തിന്‍റെ ടയർ പഞ്ചർ ആണെന്ന് അറിയിക്കുകയും ചെയ്‌തു. തുടർന്ന് പുറത്തിറങ്ങിയ കാർ യാത്രികനെ സംഘം മർദിക്കുകയായിരുന്നു. മാലയും, മോതിരവും വാച്ചും കൈവശമുണ്ടായിരുന്ന പേഴ്‌സും സംഘം കവർന്നു.

തുടർന്ന് മോഹന പണിക്കർ നൽകിയ പരാതിയിൽ വെഞ്ഞാറമൂട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് രണ്ട് പ്രതികളെ പിടികൂടിയത്. സംഘത്തിലെ മറ്റ് പ്രതികൾക്കായി ഊർജിത അന്വേഷണം ആരംഭിച്ചതായും വെഞ്ഞാറമൂട് സി.ഐ സൈജു നാഥ്‌ അറിയിച്ചു. അറസ്‌റ്റ് ചെയ്‌ത പ്രതികളെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.