തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ്‌വണ്‍ പ്രവേശനത്തിന്‍റെ ആദ്യഘട്ട അലോട്ട്മെന്‍റ് പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. നാളെ (23.09.21) മുതലാണ് പ്രവേശന നടപടികള്‍ ആരംഭിക്കുക. കൊവിഡ് പശ്ചാത്തലത്തില്‍ മാനദണ്ഡങ്ങൾ കര്‍ശനമായി പാലിച്ചാകും പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കുക.
നാളെ രാവിലെ ഒന്‍പത് മണിക്ക് ആരംഭിക്കുന്ന പ്രവേശന നടപടികള്‍ ഒക്ടോബര്‍ ഒന്നിന് അവസാനിക്കും. ട്രയല്‍ അലോട്ട്‌മെന്‍റിലടക്കം ആശയകുഴപ്പം നിലനില്‍ക്കെയാണ് വിദ്യാഭ്യാസ വകുപ്പ് അലോട്ട്‌മെന്‍റുമായി മുന്നോട്ട് പോകുന്നത്. എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കിട്ടിയവര്‍ക്ക് പോലും ട്രയല്‍ അലോട്ട്‌മെന്‍റില്‍ ഇഷ്ടവിഷയങ്ങള്‍ കിട്ടിയില്ല എന്ന പരാതിയുണ്ട്.
കൂടുതല്‍ ബാച്ചുകള്‍ അനുവദിച്ചാല്‍ മാത്രമേ ഈ പ്രതിസന്ധി മറികടക്കാന്‍ കഴിയൂവെന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ അഭിപ്രായം. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് അധിക ബാച്ച് വേണ്ട എന്നാണ് സർക്കാർ തീരുമാനം. പത്ത് ശതമാനം സീറ്റ് വര്‍ദ്ധനവിനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്.
read more: IPL 2021: ട്വിസ്റ്റിന് ഒടുവില്‍ രാജസ്ഥാൻ ജയിച്ചു, ത്യാഗിയുടെ അവസാന ഓവറില്‍ പഞ്ചാബ് തോറ്റു