തിരുവനന്തപുരം: വർക്കലയിൽ പത്താം ക്ലാസ് വിദ്യാർഥി കായലിൽ മുങ്ങിമരിച്ചു. വർക്കല താന്നിമൂട് മാർത്തോമ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥി അഭിനവ് ആണ് മരിച്ചത്.
രാവിലെ സ്‌കൂളിൽ പോകാനായി ഇറങ്ങിയ അഭിനവ് സ്‌കൂളിൽ എത്തിയിട്ടില്ല എന്നറിഞ്ഞ് തെരച്ചിൽ നടത്തിയപ്പോളാണ് ചെറുന്നിയൂർ പുത്തൻ കടവിൽ അഭിനവിന്‍റെ സൈക്കിളും ബാഗും കണ്ടെത്തിയത്. തുടർന്ന് കായലിൽ തെരച്ചിൽ നടത്തുകയായിരുന്നു. ആറ്റിങ്ങൽ വർക്കല ഫയർഫോഴ്‌സ് ടീമുകളുടെ സംയുക്ത തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.