തിരുവനന്തപുരം: ബസ്, ഓട്ടോ, ടാക്‌സി നിരക്ക് വര്‍ധനയില്‍ അന്തിമ തീരുമാനമെടുക്കാന്‍ ഇന്ന് ഗതാഗതമന്ത്രി ആന്‍റണി രാജുവവിന്‍റെ നേതൃത്വത്തില്‍ ഉന്നതതലയോഗം ചേരും. നിരക്ക് വര്‍ധനയുമായി ബന്ധപ്പെട്ട ഉത്തരവിറക്കുന്നതുമായ കാര്യങ്ങളാകും യോഗത്തില്‍ ചര്‍ച്ചയാവുക. ഗതാഗത സെക്രട്ടറിയും ഗതാഗത കമ്മിഷണറും ഉള്‍പ്പടെ പങ്കെടുക്കുന്ന യോഗം വൈകുന്നേരം 3:30നാണ് യോഗം.
വിദ്യാർഥികളുടെ കൺസഷൻ നിരക്ക് പുനപരിശോധിക്കാൻ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. കമ്മിറ്റിയുടെ ശുപാർശകളും കണ്ടെത്തലുകളും യോഗത്തില്‍ ചർച്ചയാകും. നിലവില്‍ ഓട്ടോറിക്ഷ-ടാക്‌സികളുടെ മിനിമം ചാര്‍ജിനുള്ള ദൂരം ഒന്നര കിലോമീറ്ററായി നിലനിര്‍ത്താന്‍ തീരുമാനിച്ചിരുന്നതിന്‍റെ തുടര്‍നടപടികളും ചര്‍ച്ച ചെയ്യും.
Also read: ഇന്ധന വില വര്‍ധന : സംസ്ഥാനം നികുതി കുറയ്‌ക്കില്ലെന്ന് ധനമന്ത്രി