തിരുവനന്തപുരം: വിദ്യാർഥികളുടെ കൺസെഷൻ സംവിധാനത്തിൽ പരിഷ്‌കരണവുമായി ഗതാഗത വകുപ്പ്. വരുമാനം കുറവുള്ള വിദ്യാർഥികൾക്ക് യാത്രാനിരക്കിൽ കൂടുതൽ ഇളവുകൾ നൽകും. റേഷൻ കാർഡ് (ബിപിഎല്‍) അടിസ്ഥാനത്തിൽ ആകും ഇളവുകൾ നൽകുക.
ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ നിർദേശങ്ങൾ വന്നത്. മുഖ്യമന്ത്രിയുമായി കൂടിയാലോചന നടത്തിയ ശേഷം ബസുടമകളുമായി ചർച്ച നടത്തും. ഇതിന് ശേഷമാകും അന്തിമ തീരുമാനം ഉണ്ടാവുക.
Also Read: ഇനിയും നഷ്ടം സഹിക്കാൻ വയ്യ, യാത്രാനിരക്ക് കൂട്ടണം, അനിശ്ചതകാല സമരം പ്രഖ്യാപിച്ച് ബസുടമകള്‍
രാത്രി നിരക്കും പകൽ നിരക്കും വ്യത്യാസപ്പെടുത്തുന്നത് ആലോചിക്കും. സംസ്ഥാനത്ത് ബസ് ചാർജ്ജ് വർധന അനിവാര്യമെന്നും മന്ത്രി ആന്‍റണി രാജു പറഞ്ഞു. രാമചന്ദ്രൻ കമ്മിഷൻ ശുപാർശ പ്രകാരം മിനിമം ചാർജ്ജ് 10 രൂപയും കിലോമീറ്ററിന് 90 പൈസയും വിദ്യാർഥികൾക്ക് 5 രൂപയുമാണ്.