ETV Bharat / state

സംസ്ഥാനത്ത് തടങ്കല്‍ പാളയങ്ങള്‍ ആരംഭിക്കില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി - ചോദ്യോത്തര വേള

സണ്ണി ജോസഫ് എംഎൽഎയുടെ ചോദ്യത്തിനുള്ള മറുപടിയായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനത്ത് തടങ്കല്‍ പാളയങ്ങള്‍ ആരംഭിക്കില്ലെന്ന് വ്യക്തമാക്കിയത്

state wont start detention camps says CM  സംസ്ഥാനത്ത് തടങ്കല്‍ പാളയങ്ങള്‍ തുടങ്ങില്ലെന്ന് മുഖ്യമന്ത്രി  തിരുവനന്തപുരം  kerala legislative assembly question hour  ചോദ്യോത്തര വേള  മുഖ്യമന്ത്രി ചെന്നിത്തല
സംസ്ഥാനത്ത് തടങ്കല്‍ പാളയങ്ങള്‍ തുടങ്ങില്ലെന്ന് മുഖ്യമന്ത്രി
author img

By

Published : Feb 11, 2020, 12:14 PM IST

Updated : Feb 11, 2020, 12:32 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് തടങ്കൽ പാളയങ്ങൾ തുടങ്ങില്ലെന്ന നിലപാട് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. 2015ൽ തടങ്കൽ പാളയങ്ങൾ തുടങ്ങാനുള്ള ഫയൽ സാമൂഹിക നീതി വകുപ്പിന് കൈമാറിയത് അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു . സെൻസസുമായി ബന്ധപ്പെട്ട ആശങ്കയകറ്റുന്നതിന് ബോധവത്കരണം നടത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 2012 ഓഗസ്റ്റിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം തടങ്കൽ പാളയങ്ങൾ നിർമിക്കാനുള്ള നിർദേശം നൽകിയത്. ഈ ഫയൽ 2015 ഡിസംബറിൽ അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയാണ് സാമൂഹിക നീതി വകുപ്പിന് കൈമാറിയത്. ഈ ഉത്തരവാണ് നിലനിൽക്കുന്നത്.സണ്ണി ജോസഫ് എംഎൽഎയുടെ ചോദ്യത്തിനുള്ള മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം നിയമസഭയില്‍ അറിയിച്ചത്.

സംസ്ഥാനത്ത് തടങ്കല്‍ പാളയങ്ങള്‍ ആരംഭിക്കില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി

എന്നാല്‍ വിസാ കാലാവധി കഴിഞ്ഞ് സംസ്ഥാനത്തെ ജയിലുകളിൽ കഴിയുന്ന വിദേശികളെ മാറ്റിപാർപ്പിക്കുന്ന ഫയലാണ് സാമൂഹിക നീതി വകുപ്പിന് കൈമാറിയതെന്ന് ചെന്നിത്തല വ്യക്തമാക്കി. ജനങ്ങളുടെ ആശങ്ക മാറുന്നത് വരെ സെൻസസ് നടപടികൾ നിർത്തിവെയ്ക്കാൻ എന്തു കൊണ്ട് സർക്കാർ തയ്യാറാകുന്നില്ലെന്നും ചെന്നിത്തല ചോദിച്ചു. സെൻസസ് സംബന്ധിച്ച പ്രാഥമിക നടപടികൾ മാത്രമാണ് നടക്കുന്നതെന്നും പൗരത്വ രജിസ്റ്ററിന്‍റെ ഭാഗമായി വരുന്ന രണ്ടാം ഘട്ടം നടപ്പിലാക്കില്ലെന്ന് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സെൻസസുമായി ബന്ധപ്പെട്ട് ഭീതി പരത്തുന്നതിനുള്ള ശ്രമമാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Intro:സംസ്ഥാനത്ത് തടങ്കൽ പാളയങ്ങൾ തുടങ്ങില്ലെന്ന നിലപാട് ആവർത്തിച്ച് മുഖ്യമന്ത്രി. 2015ൽ തടങ്കൽ പാളയങ്ങൾ തുടങ്ങാനുള്ള ഫയൽ സാമൂഹിക നീതി വകുപ്പിന് കൈമാറിയത് അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ . സെൻസസുമായി ബന്ധപ്പെട്ട ആശങ്കയകറ്റുന്നതിന് ബോധവത്കരണം നടത്തുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ റഞ്ഞു.
Body:2012 ഓഗസ്റ്റിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനത്തും തടങ്കൽ പാളയങ്ങൾ നിർമ്മിക്കാനുള്ള നിർദേശം നൽകിയത്. ഈ ഫയൽ 2015 ഡിസംബറിൽ അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തല സാമൂഹിക നീതി വകുപ്പിന് കൈമാറി. ഈ ഉത്തരവ് നിലനിൽക്കുന്നു. എന്നാൽ സംസ്ഥാനത്ത് തടങ്കൽ പാളയങ്ങൾ തുടങ്ങില്ല എന്നതാണ് സർക്കാർ നിലപാടെന്നും മുഖ്യമന്ത്രി നിയമസഭയിൽ ആവർത്തിച്ചു .സണ്ണി ജോസഫ് എം.എൽ.എയുടെ ചോദ്യത്തിനാണ് മുഖ്യമന്ത്രിയുടെ മറുപടി നൽകിയത്.

ബൈറ്റ്

വിസ കാലാവധി കഴിഞ്ഞ് സംസ്ഥാനത്തെ ജയിലുകളിൽ കഴിയുന്ന വിദേശികളെ മാറ്റിപാർപ്പിക്കുന്ന ഫയലാണ് സാമൂഹിക നീതി വകുപ്പിന് കൈമാറിയതെന്ന് ചെന്നിത്തല വ്യക്തമാക്കി. ജനങ്ങളുടെ ആശങ്ക മാറുന്നതു വരെ സെൻസ് നടപടികൾ നിർത്തിവക്കാൻ എന്തു കൊണ്ട് സർക്കാർ തയ്യാറാകുന്നില്ലെന്നും ചെന്നിത്തല ചോദിച്ചു

ബൈറ്റ്

സെൻസസ് സംബന്ധിച്ച പ്രാഥമിക നടപടികൾ മാത്രമാണ് നടക്കുന്നതെന്നും പൗരത്വ രജിസ്റ്ററിന്റെ ഭാഗമായി വരുന്ന രണ്ടാം ഘട്ടം നടപ്പിലാക്കില്ലെന്ന് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സെൻസസുമായി ബന്ധപ്പെട്ട് ഭീതി പരത്തുന്നതിനുള്ള ശ്രമമാണ് നടക്കുന്നത്. ജനങ്ങളുടെ ആശങ്ക മാറ്റാൻ ബോധവത്കരണം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇ ടി വി ഭാ ര ത്
തിരുവനന്തപുരംConclusion:
Last Updated : Feb 11, 2020, 12:32 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.