ETV Bharat / state

സംസ്ഥാന സ്‌കൂൾ കായികോത്സവം: ഡിസംബർ 3 മുതൽ 6 വരെ തലസ്ഥാന നഗരിയിൽ - കായികോത്സവ മത്സരങ്ങൾ നടക്കുന്ന സ്റ്റേഡിയം

രണ്ട് വർഷത്തെ കൊവിഡ് ഇടവേളയ്ക്ക് ശേഷമാണ് കായികോത്സവം നടക്കുന്നത്. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലും യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിലുമായാണ് മത്സരങ്ങൾ

സംസ്ഥാന സ്‌കൂൾ കായികോത്സവം  സ്‌കൂൾ കായികോത്സവം  കായികോത്സവം  സംസ്ഥാന സ്‌കൂൾ കായികോത്സവം തിരുവനന്തപുരം  state school sports meet thiruvananthapuram  state school sports meet  school sports meet  ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം  കായികോത്സവം നടക്കുന്നത് എവിടെ  കായികോത്സവ മത്സരങ്ങൾ നടക്കുന്ന സ്റ്റേഡിയം  യൂണിവേഴ്‌സിറ്റി സ്റ്റേഡിയം
സംസ്ഥാന സ്‌കൂൾ കായികോത്സവം: ഡിസംബർ 3 മുതൽ 6 വരെ തലസ്ഥാന നഗരിയിൽ
author img

By

Published : Dec 2, 2022, 8:33 AM IST

തിരുവനന്തപുരം: 64-ാമത് സംസ്ഥാന സ്‌കൂൾ കായികോത്സവം തിരുവനന്തപുരത്ത് ഡിസംബർ 3 മുതൽ 6 വരെ നടക്കും. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലും യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിലുമായാണ് മത്സരങ്ങൾ നടക്കുക. പകലും രാത്രിയിലും മത്സരം നടക്കുമെന്നതാണ് ഇത്തവണത്തെ കായികമേളയുടെ പ്രത്യേകത.

ആദ്യമായാണ് സ്കൂൾ കായികമേളയിലെ മത്സരങ്ങൾ പകലും രാത്രിയുമായി നടക്കുന്നത്. 98 ഇനങ്ങളിലായി സബ് ജൂനിയർ, ജൂനിയർ, സീനിയർ ആൺ-പെൺ വിഭാഗങ്ങളിലായി 3000 ത്തോളം കായിക താരങ്ങളാണ് മത്സരിക്കുക. 4 വർഷത്തിന് ശേഷമാണ് തലസ്ഥാന നഗരിയിൽ സംസ്ഥാന കായികോത്സവം നടക്കുന്നത്.

വി ശിവൻകുട്ടി സംസ്ഥാന സ്‌കൂൾ കായികോത്സവത്തെക്കുറിച്ച്

രണ്ട് വർഷത്തെ കൊവിഡ് ഇടവേളയ്ക്ക് ശേഷമുള്ള കായികോത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായിവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സംസ്ഥാന സ്‌കൂൾ കായിക മേളയിൽ യോഗ്യത നേടുന്ന കായിക താരങ്ങളാണ് ദേശീയ സ്‌കൂൾ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുക.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.