ETV Bharat / state

ലോക ക്ലാസിക്കുകൾ മുതൽ ന്യൂ ജെൻ ചിത്രങ്ങൾ വരെയുള്ള പരിണാമം ; ചലച്ചിത്ര മേളയ്‌ക്ക് മാറ്റുകൂട്ടി സിഗ്നേച്ചർ ചിത്രം

അനന്തപുരിയുടെ നഗരപശ്ചാത്തലത്തിലൊരുക്കിയ അനിമേഷൻ ചിത്രം പ്രമുഖ ഇല്ലസ്ട്രേറ്റർ ഗിരീഷ് എ വി യാണ് സംവിധാനം ചെയ്‌തത്

signature film  gireesh a v  film festival  iffk  evolution of cinema  animation film  latest news in iffk  latest news in trivandrum  latest news today  ചലച്ചിത്ര മേള  സിഗ്നേച്ചർ ചിത്രം  ഗിരീഷ് എ വി  അനിമേഷൻ ചിത്രം  രാജ്യാന്തര ചലച്ചിത്ര മേള  മൾട്ടി പ്ലക്‌സ്  തിരുവനന്തപുരം ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത  ഫിലിം ഫെസ്‌റ്റിവല്‍
സിഗ്നേച്ചർ ചിത്രം
author img

By

Published : Dec 10, 2022, 12:16 PM IST

തിരുവനന്തപുരം : സിനിമയുടെ ആരംഭം മുതൽ ഒടിടി വരെയുള്ള മാറ്റവും ഡ്രൈവ് ഇൻ തിയേറ്റർ വരെയുള്ള സിനിമാക്കാഴ്‌ചകളും അടയാളപ്പെടുത്തി രാജ്യാന്തര ചലച്ചിത്ര മേളയുടെ സിഗ്നേച്ചർ ചിത്രം. അനന്തപുരിയുടെ നഗരപശ്ചാത്തലത്തിലൊരുക്കിയ അനിമേഷൻ ചിത്രം പ്രമുഖ ഇല്ലസ്ട്രേറ്റർ ഗിരീഷ് എ വി യാണ് സംവിധാനം ചെയ്‌തത്.

ചലച്ചിത്രങ്ങളുടെ സാങ്കേതിക പരിണാമവും സിനിമയുടെ കഥാപരിണാമവും അടയാളപ്പെടുത്തുന്ന ഈ സിഗ്നേച്ചർ ചിത്രം മേളയുടെ പ്രധാന ആകർഷണമായി കഴിഞ്ഞു. രണ്ട്‌ ആഴ്‌ചകൾ കൊണ്ടാണ് ഗിരീഷ് സിഗ്നേച്ചർ ചിത്രം പൂർത്തിയാക്കിയത്. 43 സെക്കന്‍ഡ് ആണ് ഈ സിഗ്നേച്ചർ ചിത്രത്തിന്‍റെ ദൈർഘ്യം.

സിഗ്നേച്ചർ ചിത്രം

തോൽപ്പാവ കൂത്തിൽ തുടങ്ങി മൾട്ടി പ്ലക്‌സ് വരെ എത്തി നിൽക്കുന്ന കാഴ്‌ചയുടെ പരിണാമമാണ് സിഗ്നേച്ചർ ചിത്രത്തിലൂടെ വരച്ചുകാട്ടിയിരിക്കുന്നത്‌. പശ്ചാത്തലസംഗീതത്തിലും ഒരു പരീക്ഷണം കൊണ്ടുവന്നിരിക്കുകയാണ് ഗിരീഷ്‌. ചിട്ടപ്പെടുത്തിയെടുത്ത സംഗീതത്തിന് പുറമെ ആമ്പിയൻസ് സൗണ്ടും സിഗ്നേച്ചർ ചിത്രത്തിൽ ഉപയോഗിച്ചിട്ടുണ്ട്.

ലോകക്ലാസിക്കുകൾ മുതൽ ന്യൂ ജെൻ ചിത്രങ്ങൾ വരെ മുപ്പതോളം ചലച്ചിത്രങ്ങളുടെ ഫ്രെയിമുകളാണ് നാല്‍പ്പത്തി മൂന്ന് സെക്കന്‍ഡ് ദൈർഘ്യമുള്ള സിഗ്നേച്ചർ ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. തലസ്ഥാന നഗരിയുടെ ചരിത്രം അടയാളപ്പെടുത്തുന്ന സ്ഥലങ്ങളുടേയും സംസ്‌കൃതിയുടേയും പശ്ചാത്തലത്തിലൊരുക്കിയ സിഗ്നേച്ചർ ചിത്രം മേളയിൽ ആസ്വാദനത്തിന് വേറിട്ട ദൃശ്യ മിഴിവേകുകയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.