ETV Bharat / state

കേരളത്തിന്‍റെ പോരാട്ടത്തിനൊപ്പം കിങ് ഖാന്‍റെ സഹായഹസ്‌തം - shah rukh khan provide masks to kerala

കേരളത്തിന്‍റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി 20,000 എൻ95 മാസ്‌കുകളാണ് ഷാരൂഖ് ഖാൻ സഹായമായി നൽകിയത്.

ബോളിവുഡിന്‍റെ കിംഗ് ഖാൻ  ഷാരൂഖ് ഖാൻ മാസ്‌കുകൾ  ഷാരൂഖ് ഖാൻ സഹായം  മിർ ഫൗണ്ടേഷൻ  രാജശ്രീ ദേശ്‌പാണ്ഡേ  ഇന്ദ്രജിത്ത്  ആരോഗ്യമന്ത്രി കെകെ ശൈലജ  കിംഗ് ഖാന്‍റെ സഹായഹസ്‌തം  shah rukh khan  sharuk khan to kerala  20,000 എൻ95 മാസ്‌ക്  20,000 n95 masks Kerala covid battle  shah rukh khan provide masks to kerala  kk shailaja thanks king khan
കേരളത്തിന്‍റെ പോരാട്ടത്തിനൊപ്പം കിംഗ് ഖാന്‍റെ സഹായഹസ്‌തം
author img

By

Published : Nov 11, 2020, 7:38 PM IST

തിരുവനന്തപുരം: കൊവിഡിൽ കേരളത്തിന് കരുതലേകി ബോളിവുഡിന്‍റെ കിങ് ഖാൻ. സംസ്ഥാനത്തിന്‍റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി മാസ്‌കുകൾ എത്തിച്ചാണ് ഷാരൂഖ് ഖാൻ സഹായം നൽകിയത്. സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങൾക്കും ആസിഡ് ആക്രമണത്തിലെ ഇരകൾക്കുമായി നിലകൊള്ളുന്ന മിർ ഫൗണ്ടേഷൻ വഴി 20,000 എൻ95 മാസ്കുകൾ ഖാൻ കേരളത്തിൽ എത്തിച്ചു.

ഇന്ദ്രജിത്ത്, രാജശ്രീ ദേശ്‌പാണ്ഡേ തുടങ്ങിയ സിനിമാതാരങ്ങൾ കേരളത്തിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ച് ഷാരൂഖ് ഖാന്‍റെ ശ്രദ്ധയിൽപ്പെടുത്തുകയും തുടർന്ന് ഹിന്ദി സൂപ്പർതാരം സഹായം എത്തിക്കുകയുമായിരുന്നു. കേരളത്തിനായുള്ള നടന്‍റെ കരുതലിനും ഷാരൂഖ് ഖാൻ ഫൗണ്ടേഷനും ആരോഗ്യമന്ത്രി കെ.കെ ശൈലജ നന്ദി അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.