ETV Bharat / state

കഞ്ചാവ് വിൽപന; പ്രതികൾക്ക് അഞ്ച് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും - Narcotic Drugs and Psychotropic Substances

അമരവിള സ്വദേശി സതി, നേമം സ്വദേശി പുഷ്ക്കരൻ എന്ന ഉണ്ണി എന്നിവർക്കാണ് കോടതി ശിക്ഷ വിധിച്ചത്.

കഞ്ചാവ് വിൽപന  പ്രതികൾക്ക് അഞ്ച് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും  കഠിന തടവ് വിധിച്ചു  നേമം പൊലീസ്  അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജി സി.ജെ ഡെന്നി  നർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപ്പിക്ക് സബ്സ്റ്റൻസ്  cannabis  Sale of cannabis  The accused five years imprisonment and fined Rs 1 lakh  Narcotic Drugs and Psychotropic Substances  Nemom Police
കഞ്ചാവ് വിൽപന; പ്രതികൾക്ക് അഞ്ച് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും
author img

By

Published : Feb 12, 2021, 7:44 PM IST

തിരുവനന്തപുരം: ജില്ല കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടത്തുന്ന പ്രതികൾക്ക് അഞ്ച് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. അമരവിള സ്വദേശി സതി, നേമം സ്വദേശി പുഷ്ക്കരൻ എന്ന ഉണ്ണി എന്നിവർക്കാണ് കോടതി ശിക്ഷ വിധിച്ചത്. തിരുവനന്തപുരം അഞ്ചാം അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജി സി.ജെ ഡെന്നിയുടേതാണ് ഉത്തരവ്. നർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപ്പിക്ക് സബ്സ്റ്റൻസ് നിയമത്തിലെ 22 (ബി) പ്രകാരമാണ് ശിക്ഷ.

2011 മെയ് 15ന് തിരുവനന്തപുരത്ത് തിരക്കുള്ള റോഡരികിൽ വച്ച് പരസ്യമായി കഞ്ചാവ് വിൽപന നടത്തുമ്പോഴാണ് നേമം പൊലീസ് പ്രതികളെ പിടികൂടുന്നത്. സ്ഥിരമായി ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ യുവാക്കൾക്ക് പ്രതികൾ കഞ്ചാവ് വിൽപന നടത്തുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന് മുൻപും സമാന കേസുകളില്‍ ഇവർ പിടിയിലായിട്ടുണ്ട് . കോടതി മുൻപും ഇവരെ ശിക്ഷിച്ചിരുന്നു. പ്രതികൾ തമിഴ്‌നാട്ടിൽ നിന്നും കഞ്ചാവ് വാങ്ങി കേരളത്തിൽ വിൽപന നടത്തുകയാണ് പതിവെന്നാണ് അന്വേഷണ സംഘം കുറ്റപത്രത്തിൽ പറയുന്നത്.

നേമം പൊലീസാണ് അന്വേഷണം പൂർത്തിയാക്കി 2015 നവംബര്‍ 25ന് കുറ്റപത്രം സമർപ്പിച്ചത്. 11 സാക്ഷികളെയും 19 തൊണ്ടിമുതലുകളും 12 രേഖകകളും പ്രോസിക്യൂഷൻ വിചാരണ വേളയിൽ പരിഗണിച്ചിരുന്നു . സ്ഥിരമായി ലഹരി വസ്‌തുക്കൾ വിൽപന നടത്തുന്ന പ്രതികൾക്ക് കർശനമായ ശിക്ഷ നൽകണമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ ഡോ.ഗീന കുമാരി വാദിച്ചിരുന്നു. ഈ വാദം പരിഗണിച്ചാണ് പ്രതികൾക്ക് ശിക്ഷ നൽകുന്നതെന്ന് കോടതി വ്യക്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.