ETV Bharat / state

എംടിയുടെ വിമർശനം: മുഖ്യമന്ത്രിയെ ടാർഗറ്റ് ചെയ്‌ത് മാധ്യമങ്ങൾ വളച്ചൊടിച്ചതാണെന്ന് സജി ചെറിയാൻ - ലിറ്ററേച്ചർ ഫെസ്റ്റിവൽ

Saji Cheriyan on MT Vasudevan Nair critcism: കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ എംടി നടത്തിയ വിമർശനങ്ങളെ മാധ്യമങ്ങൾ വളച്ചൊടിച്ചതാണെന്ന് മന്ത്രി സജി ചെറിയാൻ. എം ടി തന്നെ നിഷേധിച്ചിട്ടുണ്ടെന്നും ഇത് മുഖ്യമന്ത്രിയെ ടാർഗറ്റ് ചെയ്യുന്ന ചില മാധ്യമങ്ങളുടെ പരിശ്രമമാണെന്നും മന്ത്രി പറഞ്ഞു.

Saji Cheriyan  MT Vasudevan Nair  ലിറ്ററേച്ചർ ഫെസ്റ്റിവൽ  എം ടി വാസുദേവൻ നായർ
Minister Saji Cheriyan about MT Vasudevan Nair
author img

By ETV Bharat Kerala Team

Published : Jan 12, 2024, 1:07 PM IST

എംടിയുടെ വിമർശനത്തെക്കുറിച്ച് സജി ചെറിയാൻ

തിരുവനന്തപുരം: എം ടി വാസുദേവൻ നായരുടെ വാക്കുകൾ ( MT Vasudevan Nair critcism on politics) വളച്ചൊടിക്കുന്നത് നവകേരള സദസിലൂടെ ലഭിച്ച ജനപിന്തുണ ഇടിച്ചു താഴ്ത്തി കാണിക്കാനെന്ന് മന്ത്രി സജി ചെറിയാൻ (Saji Cheriyan). അദ്ദേഹം ഒരു പ്രസംഗത്തിൽ ഒരു പരാമർശം നടത്തി, അത് ആരെ പറ്റി വേണമെങ്കിലും ആർക്കുവേണമെങ്കിലും എടുക്കാം. എന്നാൽ എം ടി തന്നെ അത് നിഷേധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. താൻ അങ്ങനെ ഉദ്ദേശിച്ചല്ല പറഞ്ഞതെന്ന് എം ടി പറഞ്ഞതായും മന്ത്രി കൂട്ടിച്ചേർത്തു.

മാത്രമല്ല എം ടി അങ്ങനെ ഉദ്ദേശിക്കേണ്ട കാര്യവുമില്ല. കാരണം കേരളത്തിന്‍റെ മുഖ്യമന്ത്രി പിണറായി വിജയൻ ജന നേതാവാണ്. അപ്പോൾ എം ടി അങ്ങനെ ഒരിക്കലും ഉദ്ദേശിക്കില്ല. പക്ഷേ അത് മുഖ്യമന്ത്രിയെ ടാർഗറ്റ് ചെയ്‌തുകൊണ്ട് നടത്തുന്ന ഒരു പറ്റം മാധ്യമങ്ങളുടെ പരിശ്രമമായി മാത്രമേ താൻ കാണൂ എന്നും മന്ത്രി പറഞ്ഞു.

പിണറായി വിജയനെ പോലെ ആയിരുന്നില്ല ഇ എം എസ് എന്നാണ് എം ടി വാസുദേവൻ നായർ( MT Vasudevan Nair ) പറഞ്ഞതെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, ഇഎംഎസും അങ്ങനെ ആയിരുന്നില്ല പിണറായി വിജയനും (CM Pinarayi Vijayan) അങ്ങനെയല്ല എന്നായിരുന്നു സജി ചെറിയന്‍റെ മറുപടി.

എം ടി പറഞ്ഞതിങ്ങനെ: ഉത്തരവാദിത്തത്തെ ഭയത്തോടെയല്ലാതെ ആദരവോടെ സ്വീകരിച്ച നേതാവായിരുന്നു ഇ എം എസ് (EMS Namboodiripad) എന്ന് എം ടി വാസുദേവൻ നായർ ഇന്നലെ പറഞ്ഞിരുന്നു. ജാഥ നയിച്ചും മൈതാനങ്ങളിൽ ഇരമ്പിക്കൂടിയും വോട്ടുപെട്ടികൾ നിറച്ചും സഹായിച്ച ആൾക്കൂട്ടത്തെ, ഉത്തരവാദിത്തമുള്ള ഒരു സമൂഹമാക്കി മാറ്റിയെടുക്കാനുള്ള ഒരു മഹാപ്രസ്ഥാനത്തിന്‍റെ തുടക്കം മാത്രമാണ് അധികാരത്തിന്‍റെ അവസരം എന്നും വിശ്വസിച്ചതുകൊണ്ടാണ് ഇ എം എസ് സമാരാധ്യനാവുന്നത് എന്നും എം ടി പറഞ്ഞിരുന്നു. കോഴിക്കോട് കടപ്പുറത്ത് ഡിസി ബുക്‌സ് സംഘടിപ്പിച്ച ഏഴാമത് കേരള സാഹിത്യോത്സവത്തിന്‍റെ (Kerala Literature Fest) ഉദ്ഘാടന വേദിയിലായിരുന്നു എം ടി വാസുദേവന്‍ നായര്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷമായി രാഷ്‌ട്രീയ വിമർശനം നടത്തിയത്. വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയനും ഉണ്ടായിരുന്നു.

അധികാരമെന്നാല്‍ ആധിപത്യമോ സര്‍വ്വാധിപത്യമോ ആയെന്ന് എം ടി ഇന്നലെ വിമർശിച്ചിരുന്നു. രാഷ്ട്രീയ പ്രവര്‍ത്തനം അധികാരത്തിലെത്താനുള്ള അംഗീകൃത മാര്‍ഗമായി മാറിയെന്നും ആള്‍ക്കൂട്ടത്തെ എളുപ്പം ക്ഷോഭിപ്പിക്കുകയോ ആരാധകരാക്കുകയോ ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ തെറ്റു പറ്റിയാല്‍ അത് സമ്മതിക്കുന്ന ഒരു മഹാരഥനും ഇവിടെയില്ലെന്നും എം ടി പറഞ്ഞു.

എന്നാൽ അദ്ദേഹത്തിന്‍റെ പ്രസംഗം വിവാദമായതോടെ പ്രസംഗം സർക്കാറിനെയോ പിണറായിയെയോ ഉദ്ദേശിച്ചല്ലെന്നും മലയാളം അറിയാവുന്നവർക്ക് മനസിലാകുമെന്നും പറഞ്ഞ് വിശദീകരണം നടത്തിയിരുന്നു.

Also read:മുഖ്യമന്ത്രി പിണറായി വിജയനെതിരെ അതിരൂക്ഷ രാഷ്ട്രീയ വിമര്‍ശനവുമായി എം ടി വാസുദേവന്‍ നായര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.