ETV Bharat / state

അനധികൃതമായി കടത്താൻ ശ്രമിച്ച 23 ലക്ഷം രൂപ പിടികൂടി

സംഭവവുമായി ബന്ധപ്പെട്ട് കൊട്ടാരക്കര സ്വദേശി ദാമോദറിനെ(25) കസ്റ്റഡിയിൽ എടുത്തു.

Rs 23 lakh seized for trying to smuggle  അനധികൃതമായി കടത്താൻ ശ്രമിച്ച 23 ലക്ഷം രൂപ പിടികൂടി  അനധികൃത പണം കടത്തൽ  കള്ളപണം പിടികൂടി  കള്ളപ്പണം  smuggling  തിരുവനന്തപുരം  തിരുവനന്തപുരം കള്ളപ്പണം  thiruvananthapuram smuggling  എക്‌സൈസ് വകുപ്പ്  excise department
Rs 23 lakh seized for trying to smuggle
author img

By

Published : Mar 31, 2021, 3:27 PM IST

തിരുവനന്തപുരം: നെയ്യാറ്റിൻകര അമരവിളയിൽ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 23 ലക്ഷം രൂപ എക്‌സൈസ് സംഘം പിടികൂടി. തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലേക്ക് കെഎസ്ആർടിസി ബസിൽ കൊണ്ടുവരികയായിരുന്ന പണമാണ് പിടികൂടിയത്.

സംഭവവുമായി ബന്ധപ്പെട്ട് കൊട്ടാരക്കര സ്വദേശി ദാമോദറിനെ(25) പൊലീസ് കസ്റ്റഡിയിൽ എടുത്തു. പതിവ് വാഹന പരിശോധനക്കിടെയിലാണ് ബസിനുള്ളിൽ ബാഗിൽ സൂക്ഷിച്ചിരിക്കുകയായിരുന്ന പണം കണ്ടെത്തിയത്. പിടികൂടിയ തുക തെരഞ്ഞെടുപ്പ് സംബന്ധമായതാണോ എന്ന് പരിശോധിച്ചു വരുന്നു. ഇതിന്‍റെ ഭാഗമായി തുക ഇലക്ഷൻ സ്‌പെഷ്യൽ സ്‌കോഡിനു കൈമാറും.

തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലേക്ക് ഇത്തരത്തിൽ സ്വർണവും പണവും അനധികൃതമായി കടത്തുന്നത് വർധിക്കുന്നുണ്ടെന്നും ഇതിനെതിരെ പരിശോധന ശക്തമാക്കുമെന്നും എക്‌സൈസ് അധികൃതർ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.