തിരുവനന്തപുരം: വഞ്ചിയൂര്‍ സബ് ട്രഷറി പണം തട്ടിപ്പുമായി ബന്ധപ്പെട്ട് സര്‍ക്കാരിനേയും ധനമന്ത്രിയേയും വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഖജനാവ് കൊള്ളയടിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നുവെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. ട്രഷറിയുടെ വിശ്വാസ്യത നഷ്ടമായി. പണം നിക്ഷേപിച്ചവര്‍ ആശങ്കയിലാണെന്നും ഉദ്യോഗസ്ഥരെ പുറത്താക്കി ധനമന്ത്രിക്ക് കൈകഴുകാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. തട്ടിപ്പിന് കൂട്ടുനില്‍ക്കുന്ന നിലപാടാണ് ധനമന്ത്രി തോമസ് ഐസക്കിനെന്നും ചെന്നിത്തല ആരോപിച്ചു. ആദിവാസി ക്ഷേമത്തിനുള്ള പണമാണ് തട്ടിയെടുത്തത്. സംഭവത്തില്‍ ധനമന്ത്രിക്കും ട്രഷറി ഡയറക്ടര്‍ക്കുമെതിരെ വിജിലന്‍സ് അന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
'ഖജനാവ് കൊള്ളയടിക്കുന്നവര്‍ക്ക് കൂട്ട് സര്‍ക്കാര്‍'; ആരോപണവുമായി പ്രതിപക്ഷ നേതാവ് - ramesh chennithala
തട്ടിപ്പിന് കൂട്ടുനില്‍ക്കുന്ന നിലപാടാണ് ധനമന്ത്രി തോമസ് ഐസക്കിനെന്നും ചെന്നിത്തല ആരോപിച്ചു