തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ ലിഫ്റ്റ് പണിയാന്‍ 25.50 ലക്ഷം രൂപ അനുവദിച്ച് പൊതുമരാമത്ത് വകുപ്പിന്‍റെ ഉത്തരവ്. ഇതാദ്യമായാണ് ക്ലിഫ് ഹൗസില്‍ ലിഫ്‌റ്റ് പണിയുന്നത്. പാസഞ്ചര്‍ ലിഫ്‌റ്റാണ് പണിയുന്നത്.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന സാഹചര്യത്തില്‍ ചെലവ് ചുരുക്കണമെന്ന ധനകാര്യ വകുപ്പിന്‍റെ നിര്‍ദേശം കാറ്റില്‍ പറത്തിയാണ് ലിഫ്‌റ്റ് പണിയാനുള്ള തീരുമാനം. നേരത്തെ ക്ലിഫ് ഹൗസിന് ചുറ്റുമതിലും കാലിത്തൊഴുത്തും നിര്‍മിക്കുന്നതിനായി 42.90 ലക്ഷം രൂപ അനുവദിച്ചിരുന്നു. അത് ഏറെ വിവാദമായതിന് പിന്നാലെയാണ് വീണ്ടും കാല്‍ ലക്ഷം രൂപ ചെലവഴിച്ച് ലിഫ്‌റ്റ് പണിയാനുള്ള നീക്കം.