തിരുവനന്തപുരം : മലയാള സിനിമയിൽ താരങ്ങളുടെ ഭീമമായ പ്രതിഫലം കനത്ത ബാധ്യത സൃഷ്ടിക്കുന്നുവെന്ന ഫിലിം ചേംബറിന്‍റെ വിമർശനത്തിൽ പ്രതികരണവുമായി നടൻ പൃഥ്വിരാജ് സുകുമാരൻ. താരങ്ങളുടെ പ്രതിഫലം ഭീമമാണെന്ന് തോന്നിയാൽ ആ താരത്തെ വച്ച് സിനിമ ചെയ്യേണ്ടെന്ന് നിർമാതാക്കൾക്ക് തീരുമാനിക്കാം. അതേസമയം നിര്‍മാണത്തില്‍ പങ്കാളികളാക്കുന്നതാണ് പലപ്പോഴും നല്ലതെന്ന് തനിക്ക് തോന്നിയിട്ടുണ്ടെന്നും പൃഥ്വിരാജ് പറഞ്ഞു.
നടീനടന്മാർക്ക് തുല്യവേദനം നൽകുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന്, ഈ ആവശ്യത്തിന് ന്യായമുണ്ടെന്നായിരുന്നു പൃഥ്വിരാജിന്‍റെ മറുപടി. 'രാവണ്‍' സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഐശ്വര്യ റായിയേക്കാള്‍ കുറഞ്ഞ വേതനമായിരുന്നു എനിക്ക്. മഞ്‌ജുവാര്യരുടെ കൂടെ പുതുമുഖ നായകൻ അഭിനയിച്ചാൽ പ്രതിഫലം കൂടുതല്‍ മഞ്‌ജുവിനായിരിക്കും.
താരമൂല്യമാണ് പ്രതിഫലം തീരുമാനിക്കുന്നത്. അഭിനേതാവ് കാരണം സിനിമയ്ക്ക് എത്ര ഗുണമുണ്ടാകുന്നു എന്നതാണ് പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.