ETV Bharat / state

വിമാനത്തിലെ പ്രതിഷേധം: ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കെ.എസ് ശബരീനാഥന് നോട്ടിസ് - ശംഖുമുഖം പൊലീസ്

നാളെ ശംഖുമുഖം അസിസ്റ്റന്‍റ്‌ കമ്മിഷണര്‍ ഓഫിസില്‍ ഹാജരാകാനാണ് നിര്‍ദേശം. പ്രതിഷേധം ആസൂത്രണം ചെയ്‌തത് ശബരീനാഥന്‍ ആണെന്ന തരത്തില്‍ യൂത്ത് കോണ്‍ഗ്രസ് ഔദ്യോഗിക ഗ്രൂപ്പിന്‍റെ വാട്‌സ്‌ആപ്പ് ചാറ്റുകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് നടപടി.

ks sabarinnathan  youth congress protest against cm  വിമാനത്തിലെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം പ്രതിഷേധം  ശംഖുമുഖം പൊലീസ്  കെ എസ് ശബരിനാഥന്‍ ഗൂഢാലോചന കേസ്
വിമാനത്തിലെ പ്രതിഷേധം: ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കെ.എസ് ശബരീനാഥന് നോട്ടിസ്
author img

By

Published : Jul 18, 2022, 3:09 PM IST

തിരുവനന്തപുരം: വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്ക് എതിരായി നടന്ന പ്രതിഷേധത്തില്‍ മുന്‍ എം.എല്‍.എയും യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റുമായ കെ.എസ് ശബരീനാഥനെ ചോദ്യം ചെയ്യും. നാളെ (19-07-2022) ശംഖുമുഖം അസിസ്റ്റന്‍റ്‌ കമ്മിഷണര്‍ ഓഫിസില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം. വിമാനത്തിലെ പ്രതിഷേധം ആസൂത്രണം ചെയ്‌തത് ശബരീനാഥന്‍ ആണെന്ന തരത്തില്‍ യൂത്ത് കോണ്‍ഗ്രസ് ഔദ്യോഗിക ഗ്രൂപ്പിന്‍റെ വാട്‌സ്‌ആപ്പ് ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്നതിന് പിന്നാലെയാണ് നടപടി.

ശംഖുമുഖം പൊലീസ് രജിസ്റ്റര്‍ ചെയ്‌ത ഗൂഢാലോചന കേസില്‍ ശബരീനാഥനെ പ്രതി ചേര്‍ക്കുമെന്നാണ് സൂചന. നാളെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക്‌ മുന്നില്‍ ഹാജരാകുമെന്ന് ശബരീനാഥന്‍ അറിയിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം സംഘടിപ്പിച്ച യുവ ചിന്തന്‍ ശിബിരത്തില്‍ വനിത നേതാവിന്‍റെ പരാതി പുറത്തായതിന് പിന്നാലെയാണ് ശബരീനാഥിന്‍റെ പേരിലുള്ള വാട്‌സ്‌ആപ്പ് ചാറ്റിന്‍റെ സ്‌ക്രീന്‍ ഷോട്ടും പ്രചരിക്കുന്നത്

Also read: മുഖ്യമന്ത്രിയെ വിമാനത്തിൽ കരിങ്കൊടി കാണിക്കാന്‍ നിർദേശം നൽകിയത് കെ.എസ് ശബരിനാഥനോ; വാട്‌സ്ആപ്പ് ചാറ്റുകൾ സോഷ്യല്‍ മീഡിയയില്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.