ETV Bharat / state

വിടാതെ പൊലീസ് ; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ സ്വീകരണത്തിനും കേസ്

Fresh Case Against Rahul Mamkootathil : രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം ലഭിച്ചപ്പോള്‍ പ്രവര്‍ത്തകര്‍ ജയിലിന് പുറത്ത് സ്വീകരണം നല്‍കിയിരുന്നു. ഇതിന്‍മേലാണ് പൊലീസ് പുതിയ കേസെടുത്തിരിക്കുന്നത്

author img

By ETV Bharat Kerala Team

Published : Jan 19, 2024, 9:04 AM IST

New Case Against Rahul Mamkootathil,രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസ്,രാഹുല്‍ മാങ്കൂട്ടത്തിലിന് സ്വീകരണം,Reception Case Rahul Mamkootathil
Fresh Case Against Rahul Mamkootathil over Reception Conducted by Youth Congress Activists

തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും കേസ്. പൂജപ്പുര ജയിലിനുമുന്നില്‍ പ്രവര്‍ത്തകര്‍ നല്‍കിയ സ്വീകരണത്തിന്‍റെ പേരിലാണ് നടപടി. സ്വീകരണം ഗതാഗതം തടസപ്പെടുത്തുകയും പൊതുജന സമാധാനം തകര്‍ക്കുകയും ചെയ്‌തെന്ന് എഫ്‌ഐആറില്‍ കുറ്റപ്പെടുത്തുന്നു. യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡന്‍റ് നേമം ഷജീര്‍ ഒന്നാം പ്രതിയും രാഹുല്‍ മാങ്കൂട്ടത്തില്‍ രണ്ടാം പ്രതിയുമാണ് (New Case Against Rahul Mamkootathil).

ലഹളയുണ്ടാക്കണമെന്ന ഉദ്ദേശത്തോടെ പ്രകോപനമുണ്ടാക്കി,സര്‍ക്കാര്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ തകര്‍ത്തു, പൊലീസ് ആജ്ഞ ലംഘിച്ച് ന്യായവിരുദ്ധ പ്രവര്‍ത്തി നടത്തി എന്നീ ആരോപണങ്ങളും എഫ്‌ഐആറിലുണ്ട്. കണ്ടാലറിയുന്ന 200 ഓളം പേര്‍ക്കെതിരെയാണ് കേസെടുത്തത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.