ETV Bharat / state

റവന്യു പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവ് നിരസിച്ച് വിവര ശേഖരണവുമായി പൊലീസ്, ടെലികോം കമ്പനികൾക്ക് കത്ത് - covid phone trace

കഴിഞ്ഞ ദിവസം കൊവിഡ് വിവരശേഖരണത്തിനും നിയന്ത്രണ മേഖല നിശ്ചയിക്കാനുമുള്ള പൊലിസിന്‍റെ ചുമതല മാറ്റി റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവ് മറികടന്നാണ് പൊലിസിന്‍റെ വിവര ശേഖരണം.

തിരുവനന്തപുരം  കൊവിഡ് പോസിറ്റീവ്  ടെലികോം സേവനദാതാക്കൾ  covid phone trace  covid kerala updates
റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവ് നിരസിച്ച് വിവര ശേഖരണവുമായി പൊലീസ്, ടെലികോം കമ്പനികൾക്ക് കത്ത്
author img

By

Published : Aug 13, 2020, 1:30 PM IST

തിരുവനന്തപുരം: കൊവിഡ് പോസിറ്റീവായ രോഗികളുടെ ഫോൺ വിവരങ്ങൾ ശേഖരിക്കുന്നത് സംബന്ധിച്ച് പൊലീസ് ടെലികോം സേവനദാതാക്കൾക്ക് കത്ത് നൽകി. ക്രമീകരണങ്ങൾ വൈകരുതെന്ന് ആവശ്യപ്പെട്ടാണ് കത്ത് നൽകിയത്. രോഗികൾ സഞ്ചരിച്ച ടവർ മേഖലകളും സംസാരിച്ച നമ്പരുകളും സേവനദാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം കൊവിഡ് വിവരശേഖരണത്തിനും നിയന്ത്രണ മേഖല നിശ്ചയിക്കാനുമുള്ള പൊലിസിന്‍റെ ചുമതല മാറ്റി റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിറക്കിയിരുന്നു.

ഈ ഉത്തരവ് മറികടന്നാണ് പൊലിസിന്‍റെ വിവര ശേഖരണം. കൊവിഡ് ബാധിതരുടെ ഫോൺ കോൾ വിശദാംശങ്ങൾ പൊലീസ് ശേഖരിക്കുന്നത് തുടരുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. തൊട്ടുപിന്നാലെ വിവരങ്ങൾ ശേഖരിക്കാനുള്ള ചുമതല ജില്ല ദുരന്ത നിവാരണ അതോറിറ്റിയ്ക്ക് നൽകി റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിറക്കിയിരുന്നു. ഇതോടെ ഇക്കാര്യത്തിലെ ആശയകുഴപ്പം തുടരുകയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.