ETV Bharat / state

സീറ്റുകളുടെ കാര്യത്തിൽ ലീഗിന് പിടിവാശിയില്ലെന്ന് കുഞ്ഞാലിക്കുട്ടി

സമന്വയത്തിൻ്റെ ഭാഷയാണ് ലീഗിനുള്ളതെന്നും സ്ഥാനാർഥി നിർണയം സംബന്ധിച്ച് അനൗദ്യോഗിക ചർച്ചകൾ തുടരുകയാണെന്നും കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം  അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി  സ്ഥാനാർഥി നിർണയം  കോൺഗ്രസ് ഹൈക്കമാൻഡുമായി ചർച്ച  Candidate determination  PK Kunjalikutty about Candidate determination congress
സീറ്റുകളുടെ കാര്യത്തിൽ ലീഗിന് പിടിവാശിയില്ലെന്ന് കുഞ്ഞാലിക്കുട്ടി
author img

By

Published : Jan 22, 2021, 4:03 PM IST

തിരുവനന്തപുരം: സീറ്റുകളുടെ കാര്യത്തിൽ മുസ്ലിം ലീഗിന് പിടിവാശിയില്ലെന്ന് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. യുഡിഎഫിനെ പ്രതിസന്ധിയിലാക്കുന്ന നിലപാടെടുക്കില്ല. യുഡിഎഫിൻ്റെ പൊതു താൽപര്യങ്ങളെ മാനിക്കുന്ന പാർട്ടിയാണ് ലീഗ്. സമന്വയത്തിൻ്റെ ഭാഷയാണ് ലീഗിനുള്ളത്. സ്ഥാനാർഥി നിർണയം സംബന്ധിച്ച് അനൗദ്യോഗിക ചർച്ചകൾ നടക്കുന്നുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഭരണത്തുടർച്ച എൽ.ഡി.എഫിന്‍റെ വ്യാമോഹം മാത്രമാണെന്നും പ്രതിപക്ഷത്തെ കുറച്ച് കണ്ടപ്പോഴെല്ലാം ചരിത്രം എന്തായിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.

സീറ്റുകളുടെ കാര്യത്തിൽ ലീഗിന് പിടിവാശിയില്ലെന്ന് കുഞ്ഞാലിക്കുട്ടി

കോൺഗ്രസ് ഹൈക്കമാൻഡുമായും രാഹുൽ ഗാന്ധിയുമായും ചർച്ച നടത്തുന്നുണ്ട്. കോൺഗ്രസിലെ പുനക്രമീകരണങ്ങൾ, തെരഞ്ഞെടുപ്പിനുള്ള മികച്ച കൂട്ടായ്‌മ എന്നിവ യുഡിഎഫിൽ രൂപപ്പെടുത്തും. കോൺഗ്രസിനുള്ളിലെ കാര്യങ്ങളിൽ അഭിപ്രായം പറയാനില്ലെന്നും കുഞ്ഞാലിക്കുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.