ETV Bharat / state

ശബരിമലയില്‍ സിപിഎം നിലപാട് വ്യക്തമാക്കണമെന്ന് പികെ കൃഷ്ണദാസ് - ശബരിമല വിഷയം

കേരളം ഒഴികെ മറ്റെല്ലായിടത്തും ഒരുമിച്ച് മത്സരിക്കുന്ന കോൺഗ്രസും സിപിഎമ്മും തമ്മിലാണ് വോട്ടുകച്ചവടമെന്ന് പികെ കൃഷ്ണദാസ് ഇടിവി ഭാരതിനോട്.

PK Krishnadas wants CPM to clarify its stand on Sabarimala issue  ബിജെപി ദേശീയ നിർവാഹക സമിതി അംഗം പികെ കൃഷ്ണദാസ്  ശബരിമല വിഷയം  CPM on Sabarimala issue
സിപിഎമ്മും കോൺഗ്രസും ഇസ്ലാംമത ഭീകരവാദികളുടെ നിയന്ത്രണത്തിലെന്ന് പികെ കൃഷ്ണദാസ്
author img

By

Published : Mar 30, 2021, 8:03 PM IST

തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീകളെ കയറ്റുന്നതാണോ കയറ്റാതിരിക്കുന്നതാണോ നവോത്ഥാനം എന്ന് സിപിഎമ്മും മുഖ്യമന്ത്രിയും വ്യക്തമാക്കണമെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പികെ കൃഷ്ണദാസ്. കേരളം ഒഴികെ മറ്റെല്ലായിടത്തും ഒരുമിച്ച് മത്സരിക്കുന്ന കോൺഗ്രസും സിപിഎമ്മും തമ്മിലാണ് സംസ്ഥാനത്ത് വോട്ടുകച്ചവടം. ലൗ ജിഹാദ് എന്നത് മതഭീകരതയിലേക്കുള്ള റിക്രൂട്ട്മെന്‍റാണെന്നും പികെ കൃഷ്ണദാസ് ആരോപിച്ചു.

സിപിഎമ്മിനെയും കോൺഗ്രസിനെയും ഇസ്ലാംമത വാദികളാണ് നിയന്ത്രിക്കുന്നത്. ഇക്കാര്യത്തിൽ ക്രൈസ്തവ ഹൈന്ദവ സമൂഹത്തിന് ആശങ്കയുണ്ട്. ഇരുപാർട്ടികളും ഇതിന് മറുപടി പറയണമെന്നും കൃഷ്ണദാസ് ആവശ്യപ്പെട്ടു. വികസനത്തിനും വിശ്വാസ സംരക്ഷണത്തിനും ബിജെപി സംസ്ഥാനത്ത് അധികാരത്തിലെത്തണമെന്നും കൃഷ്ണദാസ് ഇടിവി ഭാരതിനോട് പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി ബിജെപി നേതാക്കള്‍ കടുത്ത വർഗീയ പരാമർശം നടത്തുന്നത് ആവർത്തിക്കപ്പെടുകയാണ്.

ശബരിമല വിഷയത്തിൽ സിപിഎം നിലപാട് വ്യക്തമാക്കണമെന്ന് പികെ കൃഷ്ണദാസ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.