ETV Bharat / state

പരിക്കേറ്റ് ആശുപത്രിയിലെത്തിച്ചു, ഡ്യൂട്ടി ഡോക്‌ടറെ അധിക്ഷേപിച്ചതായി പരാതി; 19 കാരൻ അറസ്റ്റിൽ

തിരുവനന്തപുരം ജനറൽ ആശുപത്രിയില്‍ ഡോക്‌ടറെ അധിക്ഷേപിച്ചയാൾ അറസ്റ്റില്‍. റണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിലും ഇന്നലെ സമാനമായ സംഭവം ഉണ്ടായതായി പരാതിയുണ്ട്.

Crime hospital  ഡ്യൂട്ടി ഡോക്‌ടറിനെ അധിക്ഷേപിച്ച കേസ്  ഡോക്‌ടറെ അസഭ്യം പറഞ്ഞു  ഡോ വന്ദന ദാസ്  ആശുപത്രി സംരക്ഷണ നിയമം  ഡോക്‌ടറെ കയ്യേറ്റം ചെയ്യുക  ഡോകടർമാർ  ആശുപത്രി അതിക്രമം  Hospital Protection Act  Attack the doctor  Hospital violence  case of insulting the duty doctor  Thiruvananthapuram General Hospital
ഡ്യൂട്ടി ഡോക്‌ടറിനെ അധിക്ഷേപിച്ചു
author img

By

Published : May 16, 2023, 12:10 PM IST

തിരുവനന്തപുരം : ജനറൽ ആശുപത്രിയിലെ ഡ്യൂട്ടി ഡോക്‌ടറെ അധിക്ഷേപിച്ച കേസിൽ 19 കാരൻ അറസ്റ്റിൽ. തിരുവനന്തപുരം പൂജപ്പുര സ്വദേശി ശബരിയാണ് അറസ്റ്റിലായത്. ഇന്നലെ (15.05.23) രാത്രി 11 മണിയോടു കൂടിയായിരുന്നു കേസിനാസ്‌പദമായ സംഭവം. അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ എത്തിയ ശബരി കാഷ്വാലിറ്റിയില ഡ്യൂട്ടി ഡോക്‌ടറെ അസഭ്യം പറഞ്ഞ് അധിക്ഷേപിച്ചുവെന്നാണ് പരാതി.

ആശുപത്രി അധികൃതരുടെ പരാതിയിൽ പ്രതിയെ കന്‍റോൺമെന്‍റ് പൊലീസ് കസ്റ്റഡിയിലെടുത്തു. ആശുപത്രി സംരക്ഷണ നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തത്. പ്രതിയെ വഞ്ചിയൂർ മൂന്നാം കോടതിയിൽ ഇന്ന് ഹാജരാക്കും. ആശുപത്രിയിൽ ഡോക്‌ടർമാർക്കും നേഴ്‌സുമാർക്കും എതിരെ ആക്രമണം തുടരുന്ന സാഹചര്യത്തിൽ പ്രതിഷേധം കനക്കുമ്പോഴാണ് തലസ്ഥാന നഗരിയിൽ വീണ്ടും ഒരു സംഭവം കൂടി ഉണ്ടായത്.

എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിലും ഇന്നലെ സമാനമായ സംഭവം ഉണ്ടായതായി പരാതിയുണ്ട്. വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സ നേടിയ ജോയൽ എന്നയാൾ ഡോക്‌ടറെ കയ്യേറ്റം ചെയ്യുകയായിരുന്നു. യാതൊരു പ്രകോപനവും ഇല്ലാതെയാണ് മറ്റു രോഗികളെ ചികിത്സിച്ചുകൊണ്ടിരുന്ന ഡോക്‌ടറെ മർദിച്ചതും അധിക്ഷേപിച്ചതുമെന്ന് ഡോക്‌ടർ പറഞ്ഞു.

ദിവസങ്ങൾക്കു മുൻപാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയ്‌ക്ക് എത്തിയാൽ ഡോക്‌ടർ വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവം നടന്നത്. ഈ സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ സമഗ്രമായ ആശുപത്രി സംരക്ഷണ നിയമം കൂടുതൽ ശക്തമാക്കി ഓർഡിനൻസ് ആയി പുറത്തിറക്കാനുള്ള നടപടികൾ അവസാനഘട്ടത്തിലാണ്. നാളത്തെ മന്ത്രിസഭായോഗത്തിൽ ഓർഡിനൻസ് പരിഗണിക്കും.

also read : 'ഡോ. വന്ദന ദാസിന്‍റേത് സർക്കാർ സ്‌പോൺസേർഡ് കൊലപാതകം'; രൂക്ഷവിമര്‍ശനവുമായി കൊടിക്കുന്നില്‍ സുരേഷ് എംപി

ആരോഗ്യ മേഖലയിലെ മിനിസ്റ്റീരിയൽ ജീവനക്കാർ ഉൾപ്പെടെ മുഴുവൻ ജീവനക്കാർക്കും സുരക്ഷ പരിരക്ഷ ഉറപ്പാക്കുന്ന നിയമമാണ് വരുന്നത്. ആശുപത്രികളിൽ കാണിക്കുന്ന അതിക്രമത്തിന് ആറുമാസം മുതൽ ഏഴ് വർഷം വരെ കഠിന തടവ് ലഭിക്കുന്ന വകുപ്പുകളാണ് ഉൾപ്പെടുത്തുക. അതിക്രമത്തിന്‍റെ കാഠിന്യമനുസരിച്ച് ശിക്ഷയും വർധിക്കും.

കൊലപാതകം, കൊലപാതക ശ്രമം എന്നിവയ്‌ക്ക് ഇന്ത്യൻ ശിക്ഷ നിയമത്തിലെ പരമാവധി ശിക്ഷ ഉറപ്പുവരുത്തും. ആരോഗ്യ പ്രവർത്തകരെ അധിക്ഷേപിച്ചാലും ശിക്ഷ ലഭിക്കാനുള്ള വകുപ്പുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഡോക്‌ടർമാർ, നേഴ്‌സുമാർ, മെഡിക്കൽ നഴ്‌സിംഗ് വിദ്യാർഥികൾ, പാരാ മെഡിക്കൽ ജീവനക്കാർ എന്നിവർ കൂടാതെ മിനിസ്റ്റീരിയൽ ജീവനക്കാരെയും സുരക്ഷ ജീവനക്കാരെയും പുതിയ നിയമത്തിന്‍റെ പരിരക്ഷയിൽ കൊണ്ടുവരും.

ആശുപത്രി കെട്ടിടത്തിനും ഉപകരണങ്ങൾക്കും ഉണ്ടാക്കുന്ന നാശനഷ്‌ടത്തിനും നഷ്‌ടപരിഹാരം ഈടാക്കാനുള്ള വകുപ്പും പുതിയ നിയമത്തിൽ ചേർക്കുന്നുണ്ട്. ഇത്തരം അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ അതിവേഗ അന്വേഷണവും കുറ്റപത്രം സമർപ്പിക്കലും ഉറപ്പുവരുത്തും. ഇത്തരം കുറ്റകൃത്യങ്ങൾ ഏർപ്പെടുന്നവർക്ക് പരമാവധി വേഗത്തിൽ ശിക്ഷ ലഭിക്കുന്നതിന് അതിവേഗ കോടതികളും പരിഗണിക്കുന്നുണ്ട്.

നിലവിൽ നിയമ വകുപ്പാണ് ആശുപത്രി സംരക്ഷണ നിയമ നിർമാണം പരിഗണിക്കുന്നത്. ഡോക്‌ടർ വന്ദന ദാസിന്‍റെ കൊലപാതകത്തെ തുടർന്ന് പുതിയ നിയമത്തിന് വന്ദന ദാസിന്‍റെ പേര് നൽകണമെന്ന ആവശ്യവും സർക്കാർ പരിഗണിക്കുന്നുണ്ട്.

also read : ഡ്യൂട്ടിക്കിടെ മരിച്ച ഗ്രേഡ് എസ്‌ഐ ജോബി ജോർജിന്‍റെ സംസ്‌കാരം ഇന്ന്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.