ETV Bharat / state

ശസ്ത്രക്രിയ വൈകി രോഗി മരിച്ച സംഭവം: ഡോക്‌ടര്‍മാരെ ബലിയാടാക്കുന്നുവെന്ന് കെ.ജി.എം.സി.ടി.എ

സസ്‌പെന്‍ഷന്‍ പിന്‍വലിച്ചില്ലെങ്കില്‍ പ്രക്ഷോഭ നടപടികളുമായി മുന്നോട്ടുപോകുമെന്നും സംഘടന അറിയിച്ചു

organ recipient death k  kgmcta thiruvananthapuram medical college  kgmcta protest  kerala latest news  ശസ്ത്രക്രിയ വൈകി രോഗി മരിച്ച സംഭവം  മെഡിക്കല്‍ കോളേജില്‍ രോഗി മരിച്ച സംഭവം  ഡോക്‌ടര്‍മാരെ ബലിയാടാക്കുന്ന നടപടി  പ്രതിഷേധവുമായി മെഡിക്കല്‍ കോളേജ് അധ്യാപകരുടെ
ശസ്ത്രക്രിയ വൈകി രോഗി മരിച്ച സംഭവം
author img

By

Published : Jun 21, 2022, 9:49 AM IST

തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ അവയവമാറ്റ ശസ്ത്രക്രിയ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ച സംഭവത്തില്‍ രണ്ട് വകുപ്പ് മേധാവിമാരായ ഡോക്‌ടർമാരെ സസ്‌പെന്‍ഡ് ചെയ്‌ത നടപടിയില്‍ പ്രതിഷേധവുമായി മെഡിക്കല്‍ കോളജ് അധ്യാപകരുടെ സംഘടന. ഡോക്‌ടര്‍മാരെ ബലിയാടാക്കുന്ന നടപടിയാണ് സര്‍ക്കാരിന്‍റേതെന്ന് കെ.ജി.എം.സി.ടി.എ കുറ്റപ്പെടുത്തി.

സസ്‌പെന്‍ഷന്‍ പിന്‍വലിച്ചില്ലെങ്കില്‍ പ്രക്ഷോഭ നടപടികളുമായി മുന്നോട്ടുപോകുമെന്ന് സംഘടന അറിയിച്ചു. യൂറോളജി വിഭാഗം തലവന്‍റെയും നെഫ്രൊളജി വിഭാഗം സീനിയര്‍ ഡോക്‌ടര്‍മാരുടെയും നേത്രത്വത്തില്‍ പരമാവധി ചികില്‍സ നല്‍കിയിട്ടും രോഗി നിര്‍ഭാഗ്യവശാല്‍ മരണപ്പെടുകയായിരുന്നു. എന്നാല്‍ വിശദമായ ഒരു അന്വേഷണവും നടത്താതെ ചികില്‍സയ്ക്കു മുന്‍കൈയെടുത്ത വകുപ്പ് മേധാവികളെ സസ്‌പെൻഡ് ചെയ്യുകയാണ് ഉണ്ടായത്.

വളരെ പരിമിതമായ സൗകര്യങ്ങളില്‍ ജോലി ചെയ്യുന്ന ഡോക്‌ടർമാരുടെ മനോവീര്യം തകര്‍ക്കുന്ന നടപടിയണ് സര്‍ക്കാറിന്‍റെ ഭാഗത്തു നിന്നുമുണ്ടായതെന്നും കെ.ജി.എം.സി.ടി.എ കുറ്റപ്പെടുത്തി. കഴിഞ്ഞ ആഴ്‌ചയിലും നിരപരാധിയായ ഡോക്‌ടറെ ത്യശൂരില്‍ സസ്‌പെൻഡ് ചെയ്യ്തിരുന്നു. വിശദമായ അന്വേഷണം നടത്താത ഡോക്‌ടര്‍മാരെ ബലിയാടുകളാക്കിക്കൊണ്ടുള്ള നടപടികളില്‍ പ്രതിഷേധിക്കുന്നതായും കെ.ജി.എം.സി.ടി.എ വ്യക്തമാക്കി.

ALSO READ മെഡിക്കല്‍ കോളജിലെ ഡോക്‌ടര്‍മാർക്ക് വീഴ്‌ചയുണ്ടായി, കര്‍ശന നടപടിയെന്ന് വീണ ജോര്‍ജ്

മരിച്ച സുരേഷ് കുമാറിന്‍റെ മൃതദേഹം ഇന്ന് പോസ്‌റ്റ്‌മോര്‍ട്ടം ചെയ്യും. സംഭവത്തില്‍ മെഡിക്കല്‍ കോളജ് പൊലീസ് ഇന്നലെ അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. സുരേഷിന്‍റെ സഹോദരന്‍റെ പരാതിയിലാണ് കേസ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.