ETV Bharat / state

കരിങ്കൊടി പ്രതിഷേധത്തിലെ മര്‍ദനം : പൊലീസ് കേസെടുത്തില്ലെങ്കില്‍ നിയമം കയ്യിലെടുക്കുമെന്ന് വി ഡി സതീശന്‍

author img

By ETV Bharat Kerala Team

Published : Dec 20, 2023, 1:03 PM IST

VD Satheesan on the protest by congress workers : മുഖ്യമന്ത്രിയുടെ ഗണ്‍മാനെ പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ്. സിന്‍ഡിക്കേറ്റ് നിയമന വിഷയത്തില്‍ കെപിസിസി പ്രസിഡന്‍റിന് ഉണ്ടായത് നാക്കുപിഴയെന്നും പ്രതികരണം

Opposition leader VD Satheesan demands police case  Opposition leader VD Satheesan  VD Satheesan criticism on CM Pinarayi Vijayan  VD Satheesan on the protest by congress workers  കരിങ്കൊടി പ്രതിഷേധത്തിലെ മര്‍ദനം  നിയമം കയ്യിലെടുക്കുമെന്ന് വി ഡി സതീശന്‍  ഇന്ത്യയിൽ ഉണ്ടായ ഓമിക്രോണ്‍  നവകേരള സദസിന് നേരെ പ്രതിഷേധം  മുഖ്യമന്ത്രിക്കെതിരെ വിഡി സതീശന്‍
VD Satheesan criticism on CM Pinarayi Vijayan

വി ഡി സതീശന്‍ പ്രതികരിക്കുന്നു

തിരുവനന്തപുരം : കരിങ്കൊടി കാണിക്കുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തെരുവിൽ മര്‍ദിക്കുന്ന സംഭവങ്ങളില്‍ പൊലീസ് കൃത്യമായി കേസെടുത്താൽ അടങ്ങിയിരിക്കാമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഈ വിഷയം തെരുവിലേക്ക് വലിച്ചിഴയ്‌ക്കേണ്ടെന്ന് കരുതിയതായിരുന്നു. എന്നാല്‍ പൊലീസ് കൃത്യമായ നടപടികളെടുക്കുന്നില്ല. (VD Satheesan demands police case). അങ്ങനെയെങ്കില്‍ ഞങ്ങളും തിരിച്ചടിക്കും. തിരിച്ചടിക്കാൻ കഴിയുന്നവരാണ് കോണ്‍ഗ്രസുകാരെന്നും വി ഡി സതീശന്‍ മുന്നറിയിപ്പ് നല്‍കി (VD Satheesan on the protest by congress workers).

മുഖ്യമന്ത്രിയുടെ ഗൺമാനെ പുറത്താക്കണം. ശക്തമായ പ്രതികരണങ്ങള്‍ ഞങ്ങളുടെ ഭാഗത്ത് നിന്നുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സര്‍വകലാശാലകളിലേക്ക് വിദ്യാഭ്യാസ മന്ത്രി ഒരു ലിസ്റ്റ് കൊടുത്തു. അറിയപ്പെടുന്ന സിപിഎമ്മുകാർ മന്ത്രിയുടെ ലിസ്റ്റിലുണ്ട്. യുഡിഎഫും കോൺഗ്രസും പേര് കൊടുത്തിട്ടില്ല. ഗവർണർക്ക് പേര് കൊടുക്കാൻ ഞങ്ങൾക്കും സമ്മർദമുണ്ടായി.

ഗവർണർ വഴിവിട്ട് പെരുമാറുന്നു എന്ന് പ്രതിപക്ഷം ആരോപിച്ചപ്പോൾ സർക്കാർ അദ്ദേഹത്തിന് കുട പിടിച്ചു' - വി ഡി സതീശന്‍ ആരോപിച്ചു. സിൻഡിക്കേറ്റ് നിയമനത്തിൽ പാർട്ടിയുടെ പേര് നോക്കാതെ നല്ല ആളുകളെ നിയമിക്കണം എന്നാണ് കെപിസിസി പ്രസിഡന്‍റ് ഉദ്ദേശിച്ചത്. സംസാരത്തിൽ പറ്റിയ പിഴവാണ്. അപകടം മനസിലാക്കി ഉടൻ തന്നെ തിരുത്തി.

കേരളത്തിലെ ക്രൈസ്‌തവരുടെ വീട് സന്ദർശിക്കാൻ ഒരുങ്ങുകയാണ് ബിജെപി. ക്രൈസ്‌തവർക്കെതിരെ രാജ്യം മുഴുവൻ അക്രമം അഴിച്ചുവിടുന്നത് സംഘപരിവാറാണ്. ഇത് കേരളത്തിലെ ക്രൈസ്‌തവർ മനസിലാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read: മുഖ്യമന്ത്രി സാഡിസ്റ്റും ക്രിമിനലും, പ്രതിഷേധക്കാരെ മർദിച്ച ഗൺമാനെ നേരിടാന്‍ കോണ്‍ഗ്രസുകാര്‍ക്ക് അറിയാം; വി ഡി സതീശന്‍

ഇന്ത്യയിൽ ഉണ്ടായ ഒമിക്രോണ്‍ വകഭേദത്തിന്‍റെ 80 ശതമാനം കേരളത്തിൽ ആണ്. എന്നും ആറ് മണിക്ക് വാര്‍ത്താസമ്മേളനം നടത്തി ആഘോഷിച്ച ആളാണ് മുഖ്യമന്ത്രി. നവകേരള സദസ് കഴിയുമ്പോൾ ഇതിനെ കുറിച്ച് സംസാരിച്ച് തുടങ്ങുമെന്നും വി ഡി സതീശൻ വിമർശിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.