ETV Bharat / state

ലോക്ക്ഡൗൺ ഇളവുകൾ അനുവദിക്കണം; മുഖ്യമന്ത്രിക്ക് കത്ത് നൽകി പ്രതിപക്ഷ നേതാവ്

author img

By

Published : Jun 14, 2021, 4:54 PM IST

ലോക്ക്ഡൗണ്‍ ഇനിയും തുടര്‍ന്നാല്‍ അത് ജനജീവിതത്തെ സാരമായി ബാധിക്കുമെന്ന് പ്രതിപക്ഷ നേതാവ്

opposition leader gave letter to cm demanding relaxations  ലോക്ക്ഡൗൺ ഇളവുകൾ അനുവദിക്കണമെന്നാവശ്യം  മുഖ്യമന്ത്രിക്ക് കത്ത് നൽകി പ്രതിപക്ഷ നേതാവ്  ലോക്ക്ഡൗൺ  ലോക്ക്ഡൗൺ ഇളവുകൾ  മുഖ്യമന്ത്രി  പ്രതിപക്ഷ നേതാവ്  വി.ഡി സതീശന്‍  opposition leader  cm  lockdown
ലോക്ക്ഡൗൺ ഇളവുകൾ അനുവദിക്കണമെന്നാവശ്യം; മുഖ്യമന്ത്രിക്ക് കത്ത് നൽകി പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ലോക്ക്ഡൗണില്‍ ഇളവുകള്‍ നൽകണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രിക്ക് കത്തു നല്‍കി. ലോക്ക്ഡൗണ്‍ ഇനിയും തുടര്‍ന്നാല്‍ അത് ജനജീവിതത്തെ സാരമായി ബാധിക്കുമെന്ന് പ്രതിപക്ഷ നേതാവ് കത്തിൽ പറയുന്നു.

Also Read: ലൂസി കളപ്പുരയെ സന്യാസി സമൂഹത്തിൽ നിന്ന് പുറത്താക്കി; ഉത്തരവ് വ്യാജമെന്ന് സിസ്റ്റർ ലൂസി

ലോക്ക്ഡൗണ്‍ 38 ദിവസം പിന്നിടുമ്പോള്‍ നിയന്ത്രണങ്ങള്‍ ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുന്നു. കൂലിവേല ചെയ്ത് ജീവിക്കുന്നവര്‍, ദിവസ വേതനക്കാര്‍, കര്‍ഷകര്‍, വ്യാപാരികള്‍, കച്ചവടസ്ഥാപനങ്ങളിലെ ജീവനക്കാര്‍, മോട്ടോര്‍ തൊഴിലാളികള്‍, തീര മേഖലകളില്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നവര്‍, കച്ചവട സ്ഥാപനങ്ങളിലെ ജീവനക്കാര്‍, വീട്ടു ജോലിക്കാര്‍, വഴിയോര കച്ചവടക്കാര്‍, ചെറുകിട മേഖലയും അതിലെ തൊഴിലാളികളും എന്ന് തുടങ്ങി നാനാതുറയിലും പെട്ടവരുടെ ജീവിതം സ്തംഭിച്ച അവസ്ഥയിലാണ്. നിരവധി ആളുകള്‍ക്ക് തൊഴിലും നഷ്ടപ്പെട്ടു. ഈ സാഹചര്യത്തില്‍ ഇളവുകള്‍ നല്‍കി ജനജീവിതം സുഗമമാക്കണമെന്നും കത്തില്‍ സതീശന്‍ ആവശ്യപ്പെടുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.