തിരുവനന്തപുരം: ഓൺലൈൻ ഗെയിമിന് അടിമപ്പെട്ട് കുട്ടികൾ മരിക്കുന്നത് തടയാൻ കേന്ദ്ര സർക്കാർ നിയമം നിർമിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗെയിമുകൾ കുട്ടികളെ മാനസികമായി കീഴ്‌പ്പെടുത്തി അടിമകളാക്കുന്നു. ഇതിനെതിരെ ശക്തമായ നടപടി വേണം.
ഓൺലൈൻ കളികളിൽ ക്ഷുദ്ര ശക്തികൾ ബോധപൂർവ്വം പ്രവർത്തിക്കുന്നുണ്ട്. ഇത് തടയാൻ സൈബർ ഡോം ഇടപെടുന്നുണ്ട്. ഇതുസംബന്ധിച്ച് സേവനദാതാക്കളുമായി ചർച്ച നടത്തുമെന്നും നിയമസഭയിലെ ചോദ്യോത്തര വേളയിൽ മുഖ്യമന്ത്രി പറഞ്ഞു.
also read:നിയമസഭ കയ്യാങ്കളി കേസ് പിൻവലിക്കാനാകില്ല, രൂക്ഷ വിമർശനവുമായി സുപ്രീംകോടതി; സർക്കാരിന് തിരിച്ചടി