ETV Bharat / state

Green Field Stadium| കളി കാര്യമാക്കാൻ കാര്യവട്ടം, ലോകകപ്പ് സന്നാഹത്തിന് അവസാന ഘട്ട ഒരുക്കം - കേരള ക്രിക്കറ്റ് അസോസിയേഷൻ

ഏകദിന ലോകകപ്പ് സന്നാഹ മത്സരങ്ങള്‍ക്കായി കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം ഒരുങ്ങുന്നു. സന്നാഹ മത്സരങ്ങള്‍ക്കായി എത്തുന്നത് ഇന്ത്യയ്‌ക്കൊപ്പം വമ്പന്‍ ടീമുകളും.

Green Field Stadium  ODI WC Warm Up Matches  ODI WC Warm Up Matches Green Field Stadium  Green Field Stadium Preparations For WC  Cricket World Cup  ക്രിക്കറ്റ് ലോകകപ്പ്  ക്രിക്കറ്റ് ലോകകപ്പ് സന്നാഹം  കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം  ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം  കേരള ക്രിക്കറ്റ് അസോസിയേഷൻ
Green Field Stadium
author img

By

Published : Aug 7, 2023, 4:06 PM IST

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം

തിരുവനന്തപുരം: തലസ്ഥാന നഗരം വീണ്ടുമൊരു ക്രിക്കറ്റ് പൂരത്തിന്‍റെ ആവേശ ലഹരിയിൽ. ക്രിക്കറ്റ് ലോകകപ്പ് (Cricket World Cup) സന്നാഹ മത്സരങ്ങൾക്കാണ് (Warm Up Matches) ഗ്രീൻഫീൽഡ് സ്റ്റേഡിയം (Green Field Stadium) ഇക്കുറി വേദിയാകുന്നത്. സന്നാഹ മത്സരങ്ങൾക്ക് ഇനി രണ്ടുമാസം ഉണ്ടെങ്കിലും മൈതാനത്ത് ഒരുക്കങ്ങൾ തകൃതിയായി നടക്കുകയാണ്.
സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 3 വരെയാണ് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ സന്നാഹ മത്സരങ്ങൾ നടക്കുന്നത്. ഇന്ത്യക്ക് (India) പുറമെ ഓസ്ട്രേലിയ (Australia), ന്യൂസിലന്‍ഡ് (Newzealand), ദക്ഷിണാഫ്രിക്ക (South Africa), അഫ്‌ഗാനിസ്ഥാന്‍ (Afghanistan) ടീമുകളാണ് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഏറ്റുമുട്ടുക. മത്സരങ്ങൾക്കായി ഔട്ട് ഫീൽഡിന്‍റെയും പിച്ചിന്‍റെയും മിനുക്കുപണികൾ ക്യൂറേറ്റർ ബിജുവിന്‍റെ നേതൃത്വത്തിൽ ആരംഭിച്ചു.

നാല് പിച്ചുകളാണ് മത്സരങ്ങൾക്കായി സജ്ജമാക്കുന്നത്. രണ്ട് ട്രിവാൻഡ്രം ക്ലേയിലെ വിക്കറ്റുകളും രണ്ട് മാണ്ഡ്യ ക്ലേയിലെ വിക്കറ്റുകളും. മൈതാനത്തെ നശിച്ച പുല്ലും കളകളും നീക്കം ചെയ്ത് പുതിയ പുല്ല് വളർത്തിയെടുക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. പത്തോളം ജീവനക്കാരുടെ മേൽനോട്ടത്തിലാണ് ഗ്രൗണ്ടിലെ അറ്റകുറ്റപ്പണികൾ നടക്കുന്നത്. മത്സരത്തിന് മുൻപ് ഗ്രൗണ്ട് സ്റ്റാഫുകളുടെ എണ്ണം വർധിപ്പിച്ച് ഗ്രൗണ്ട് മത്സരത്തിന് പൂർണസജ്ജമാക്കും. പിച്ചിന്‍റെ മിനിക്കുപണികളും ഇതോടൊപ്പം നടക്കുകയാണ്.

ഗ്രൗണ്ടിന് പുറത്ത് താരങ്ങൾക്ക് പരിശീലനം ചെയ്യാൻ ആറ് ടർഫ് വിക്കറ്റുകളാണ് സജ്ജമാക്കുന്നത്. ഒരേ സമയം രണ്ട് ടീമുകൾക്ക് പരിശീലനം ചെയ്യാനാകും വിധമാകും സജ്ജീകരണം. ഐസിസി (ഇന്‍റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ) ഉദ്യോഗസ്ഥര്‍ അടുത്തിടെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ സൗകര്യങ്ങൾ വിലയിരുത്തിയിരുന്നു.

ഔട്ട് ഫീൽഡ്, പിച്ച്, ഗാലറി, മീഡിയ ബോക്‌സ്, പവലിയൻ എന്നിവയുടെ ക്രമീകരണങ്ങൾ ഐസിസിയുടെ ഉദ്യോഗസ്ഥ സംഘം പരിശോധിച്ചു. സന്നാഹ മത്സരങ്ങൾക്കായി ബൗളിങ്ങിനേയും ബാറ്റിംഗിനെയും ഒരുപോലെ പിന്തുണയ്ക്കുന്ന പിച്ചാണ് ഒരുക്കുന്നത്. 5 സന്നാഹ മത്സരങ്ങൾ നടക്കുന്നതിനാൽ കേരള ക്രിക്കറ്റ് അസോസിയേഷൻ ഇത്തവണ സീസൺ ടിക്കറ്റുകളാകും നൽകുക.

സന്നാഹ മത്സരങ്ങൾക്ക് പുറമേ നവംബർ 26ന് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ത്യ - ഓസ്ട്രേലിയ ടി ട്വന്റി മത്സരവും നടക്കും. ഈ വർഷം ജനുവരി 3ന് ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ ഏകദിനം കളിച്ചതാണ് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ അവസാനമായി നടന്ന രാജ്യാന്തര മത്സരം.
ക്രിക്കറ്റ് പ്രേമികൾക്കായി ഏകദിന, ടി ട്വന്റി മത്സരങ്ങളുടെ ഒരു കാഴ്ചവിരുന്നാണ് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ കാത്തിരിക്കുന്നത്.
Also Read : ODI WC 2023| 10 വേദികള്‍ 45 മത്സരം, ഏകദിന ലോകകപ്പ് മത്സരക്രമം പുറത്ത്; സന്നാഹ മത്സരത്തിന് കളമൊരുക്കാന്‍ കാര്യവട്ടവും

Also Read : ODI WC 2023 | 'കപ്പടിക്കാന്‍ തഴയപ്പെട്ടവരെ തിരികെ കൊണ്ടുവരണം'; ലോകകപ്പില്‍ ഇന്ത്യ സീനിയര്‍ താരങ്ങളെ ആശ്രയിക്കണമെന്ന് സല്‍മാന്‍ ബട്ട്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.