ETV Bharat / state

കേരളത്തിലേക്കെത്തുന്ന പ്രവാസികള്‍ക്ക് നിര്‍ദേശങ്ങളുമായി സര്‍ക്കാര്‍ - നിരീക്ഷണ കാലാവധി

രോഗബാധയുളളവരെ കൊവിഡ് കേന്ദ്രങ്ങളിലേക്കും രോഗലക്ഷണമുള്ളവരെ നിരീക്ഷണ കേന്ദ്രത്തിലേക്കും മറ്റുള്ളവരെ വീട്ടിലെ നിരീക്ഷണത്തിലേക്ക് വിടാനുമാണ് നിര്‍ദേശം

nri return  kerala nri  nri guidelines  പ്രവാസി മലയാളി  സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം  നിരീക്ഷണ കാലാവധി  പ്രവാസി മടക്കം
കേരളത്തിലേക്കെത്തുന്ന പ്രവാസികള്‍ക്ക് നിര്‍ദേശങ്ങളുമായി സര്‍ക്കാര്‍
author img

By

Published : May 4, 2020, 8:31 PM IST

തിരുവനന്തപുരം: വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന മലയാളികള്‍ക്ക് നിര്‍ദേശങ്ങള്‍ പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍. കേരളത്തിലേക്കെത്തുന്നത് മുതല്‍ നിരീക്ഷണത്തില്‍ കഴിയുന്നത് വരെയുളള നടപടിക്രമങ്ങളാണ് പുറത്തിറക്കിയിരിക്കുന്നത്. കര്‍ശനമായ വൈദ്യ പരിശോധന നടത്തി രോഗലക്ഷണമുള്ളവരെ കണ്ടെത്തിയാകും തുടര്‍ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ഏകോപിപ്പിക്കുക. വിദേശത്ത് നിന്നുള്ളവര്‍ മടങ്ങുമ്പോള്‍ വിമാനത്താവളത്തിനുള്ളില്‍ സാമൂഹിക അകലം പാലിച്ച് പരിശോധനയ്ക്ക് സൗകര്യമൊരുക്കണം. രോഗബാധയുളളവരെ കൊവിഡ് കേന്ദ്രങ്ങളിലേക്കും രോഗലക്ഷണമുള്ളവരെ നിരീക്ഷണ കേന്ദ്രത്തിലേക്കും മറ്റുള്ളവരെ വീട്ടിലെ നിരീക്ഷണത്തിലേക്ക് വിടാനുമാണ് നിര്‍ദേശം. ഇവര്‍ വിമാനത്താവളത്തില്‍ നിന്നും വീട്ടിലേക്കുള്ള യാത്രയിലോ വീട്ടിലെത്തിയ ശേഷമോ പുറത്തേക്കിറങ്ങരുത്. ഇത്തരത്തില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം കുറയ്ക്കണം. ഇവര്‍ക്ക് ആവശ്യമെങ്കില്‍ സ്വന്തം ചെലവില്‍ ഹോട്ടലുകളില്‍ മുറി വാടകക്കെടുത്ത് താമസിക്കാവുന്നതാണ്. 14 ദിവസമാണ് നിരീക്ഷണ കാലാവധി.

വിപുലമായ ക്രമീകരണങ്ങള്‍ ആരോഗ്യമേഖലയിലൊരുക്കാനും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഓരോ പഞ്ചായത്തിലും ഡോക്‌ടര്‍, സ്റ്റാഫ് നഴ്‌സ്, പാര മെഡിക്കല്‍ സ്റ്റാഫ് എന്നിവര്‍ വീതമുള്ള ഒരു മൊബൈല്‍ ക്ലിനിക്ക് സംവിധാനമൊരുക്കണം. പ്രവാസികളുടെ കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനങ്ങള്‍ നടപ്പിലാകുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ ഓരോ തദ്ദേശ സ്ഥാപനങ്ങളും ഭരണസമിതി അധ്യക്ഷന്‍റെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ സമിതി രൂപീകരിക്കണം. കൂടാതെ പ്രാദേശിക തലത്തില്‍ മോണിറ്ററിങ്ങ് സമിതികള്‍ രൂപീകരിക്കാനും സര്‍ക്കാര്‍ നിര്‍ദേശിച്ചു. വാര്‍ഡ് കൗണ്‍സിലര്‍, പൊലീസ്, റസിഡന്‍സ് അസോസിയേഷന്‍ പ്രതിനിധി, വില്ലേജ് ഓഫീസര്‍, അംഗന്‍വാടി ടീച്ചര്‍, കുടുംശ്രീ പ്രവര്‍ത്തകര്‍, ആശാ വര്‍ക്കര്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് പ്രാദേശിക സമിതി.

നിരീക്ഷണത്തിലിരിക്കുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കുകയും ടെലിമെഡിസിന്‍ അടക്കമുള്ള സൗകര്യങ്ങളൊരുക്കുകയും ഈ സമിതിയുടെ ഉത്തരവാദിത്തമാണ്. ജില്ലാതലത്തില്‍ ഈ പ്രവര്‍ത്തനങ്ങള്‍ ജില്ലാ കലക്‌ടര്‍, എസ്‌പി, ഡിഎംഒ, ജില്ലാപഞ്ചായത്ത് ഓഫീസര്‍ എന്നിവരടങ്ങുന്ന സമിതിയായിരിക്കും ഏകോപിക്കുക. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തുവര്‍ക്കുള്ള മാര്‍ഗനിര്‍ദേശവും സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്. മുന്‍ഗണനാ ലിസ്റ്റില്‍പ്പെട്ടവരെയാണ് ആദ്യം എത്തിക്കുക. ഇതിനായി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സംവിധാനം ഉപയോഗിക്കാം. അതിര്‍ത്തികളിലെത്തുന്നവര്‍ ആരോഗ്യപരിശോധനയ്ക്ക് വിധേയമാകണം. ലക്ഷണങ്ങളുള്ളവരെ നിരീക്ഷണ കേന്ദ്രത്തിലേക്കും മറ്റുള്ളവരെ വീടുകളിലും നിരീക്ഷണത്തില്‍ പാര്‍പ്പിക്കും. അതിര്‍ത്തി കടന്നെത്തുന്നവര്‍ക്ക് കൊവിഡില്ലെന്ന സര്‍ട്ടിഫിക്കറ്റ് വേണമെന്ന് ആശയക്കുഴപ്പമുണ്ടായിരുന്നു. ഇത് പരിഹരിക്കുന്നതാണ് പുതിയ മാര്‍ഗനിര്‍ദേശം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.