തിരുവനന്തപുരം: ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചനയിൽ പരാതിക്കാരനായ നമ്പി നാരായണൻ ജൂൺ 29ന് മൊഴി നൽകും. ഡൽഹിയിൽ നിന്നെത്തിയ സിബിഐ അന്വേഷണ സംഘത്തിനാണ് മൊഴി നൽകുന്നത്. മൊഴി നൽകാൻ ഹാജരാകാൻ നമ്പി നാരായണന് അന്വേഷണസംഘം നിർദേശം നൽകിയിരുന്നു.
പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയെ എതിർക്കാൻ സിബിഐക്ക് വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ എത്തുമെന്നും സൂചനയുണ്ട്. 18 പേരാണ് നിലവിൽ കേസിലെ പ്രതികൾ. ഡൽഹി സ്പെഷ്യൽ യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് അന്വേഷണത്തിന് തിരുവനന്തപുരത്തെത്തിയത്.
കേസിൽ പ്രതിയാക്കപെട്ടവർക്ക് ഹാജരാകാൻ അന്വേഷണ സംഘം നോട്ടീസ് നൽകും. സുപ്രീംകോടതി നിർദേശപ്രകാരം മെയ് മാസത്തിലാണ് ഗൂഢാലോചന കേസ് സിബിഐ ഏറ്റെടുത്തത്.
എഫ്ഐആർ സമർപ്പിച്ചു
നമ്പിനാരായണന്‍ ഉള്‍പ്പെയുള്ളവരെ പ്രതി ചേര്‍ത്തതിനു പിന്നിലെ ഗൂഢാലോചനയാണ് സിബിഐ അന്വേഷിക്കുന്നത്. കേരള പൊലീസിലേയും ഐബിയിലേയും ഉദ്യോഗസ്ഥരെയാണ് പ്രതി ചേര്‍ത്തിരിക്കുന്നത്. അന്നത്തെ പേട്ട സിഐയായിരുന്ന എസ് വിജയനാണ് ഒന്നാം പ്രതി. രണ്ടാം പ്രതി അന്നത്തെ പേട്ട എസ്ഐ തമ്പി എസ് ദുര്‍ഗാദത്താണ്.
സിറ്റി പൊലീസ് കമ്മിഷണറായിരുന്ന ബിആര്‍ രാജീവനാണ് മൂന്നാം പ്രതി. അന്നത്തെ ഡിഐജിയായിരുന്ന സിബിമാത്യൂസ് നാലം പ്രതിയും ഡിവൈഎസ്‌പിയായിരുന്ന കെകെ ജോഷ്വാ അഞ്ചാം പ്രതിയുമാണ്.
18 പ്രതികൾ
എസ്ഐബി ഡെപ്യൂട്ടി ഡയറക്ടര്‍ രവീന്ദ്രന്‍ നായര്‍, ഐബി ഡയറക്ടര്‍ ആര്‍ബി ശ്രീകുമാര്‍ , ഇന്‍റലിജന്‍സ് ഉദ്യാഗസ്ഥനായ സിആര്‍ആര്‍ നായര്‍, ഐബി ഉദ്യോഗസ്ഥരായ ജിഎസ് നായര്‍, കെവി തോമസ്, ബിഎസ് ജയപ്രകാശ്, ജി ബാബുരാജ്, മാത്യുജോണ്‍, ജോണ്‍ പുന്നന്‍, ബേബി, ലിന്‍റോ മത്യാസ്, വികെ മൈനി, എസ് ജോഗേഷ് എന്നിവരാണ് പ്രതിപട്ടികയിലുള്ളത്.
Also Read: ഐഎസ്ആർഒ ചാരക്കേസ്; സിബിഐ സംഘം തിരുവനന്തപുരത്ത് എത്തും
സുപ്രീം കോടതി നിയമിച്ച ജസ്റ്റിസ് ജെയിൻ കമ്മിഷൻ റിപ്പോർട്ട് അനുസരിച്ചാണ് സിബിഐ ഗൂഢാലോചന കേസിൽ അന്വേഷണം ആരംഭിച്ചത്.