ETV Bharat / state

ശബ്‌ദ സന്ദേശം മുഖ്യമന്ത്രിയെ വെള്ളപൂശാനാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

സ്വപ്‌നയുടെ ശബ്‌ദ സന്ദേശം പുറത്തു വന്നതിനെ തുടർന്ന് സീതാറാം യെച്ചൂരി പ്രതികരിച്ച സാഹചര്യം ദുരൂഹമാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

മുഖ്യമന്ത്രിയെ വെള്ളപൂശാനാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ  ശബദ സന്ദേശം മുഖ്യമന്ത്രിയെ വെള്ളപൂശുന്നു  ശബ്ദരേഖ പുറത്തു വന്നു  Mullappally Ramachandran aganist government  Mullappally Ramachandran on CM  Swapna suresh audio clip
മുഖ്യമന്ത്രിയെ വെള്ളപൂശാനാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ
author img

By

Published : Nov 20, 2020, 2:45 PM IST

Updated : Nov 20, 2020, 3:28 PM IST

തിരുവനന്തപുരം: ശബദ സന്ദേശം മുഖ്യമന്ത്രിയെ വെള്ളപൂശാനും വിശുദ്ധനാക്കാനുമാണെന്ന് കെപിസിസി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. മുഖ്യമന്ത്രിയുടെ ഉപദേശകരും പി.ആർ ഏജൻസികളുമാണ് ഇതിനു പിന്നിൽ. ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന അന്താരാഷ്ട്ര കുറ്റവാളിയായ സ്വപ്‌നയുടെ ശബ്ദരേഖ പുറത്തു വന്നത് ഗുരുതര സുരക്ഷ വീഴ്‌ചയാണ്.

മുല്ലപ്പള്ളി രാമചന്ദ്രൻ

പ്രധാന വിഷയങ്ങളിൽ മൗനം പാലിക്കുന്ന സീതാറാം യെച്ചൂരി ശബ്ദരേഖ പുറത്ത് വന്ന ഉടനെ പ്രതികരിച്ചതിൽ ദുരൂഹതയുണ്ട്. മുൻകൂട്ടി തയ്യാറാക്കി വച്ചിരുന്നു എന്നാണ് ഇത് തെളിയിക്കുന്നു. കണ്ണൂരിൽ സിപിഎം, കോൺഗ്രസ് സ്ഥാനാർഥികളെ മത്സരിക്കാൻ അനുവദിക്കാതെ ഫാസിസമാണ് നടത്തുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു. ആന്തൂരിൽ സംഭവിച്ചത് ഇതാണ്. സെക്രട്ടേറിയേറ്റ് മദ്യാലയമായി മാറിയെന്നും മുല്ലപ്പള്ളി ആരോപിച്ചു.

Last Updated : Nov 20, 2020, 3:28 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.