ETV Bharat / state

Mother Committed Suicide After Knowing Her Son's Death മകന്‍ മരിച്ചതറിഞ്ഞ് അമ്മ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്‌ത നിലയില്‍

mother committed suicide :വയനാട് പൂക്കോട് ക്യാമ്പസിന് സമീപത്ത് പിക്കപ്പ് വാനും സ്‌കൂട്ടറും ഇടിച്ചുണ്ടായ അപകടത്തിലായിരുന്നു ഷീജയുടെ മകനായ സജിന്‍ മുഹമ്മദ് മരണപ്പെട്ടത്

author img

By ETV Bharat Kerala Team

Published : Sep 6, 2023, 3:56 PM IST

mother committed suicide knowing her sons death  mother committed suicide  മകന്‍ മരിച്ചതറിഞ്ഞ് അമ്മ ആത്മഹത്യ ചെയ്‌തു  കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്‌തു  committed suicide by jumping into the well  died in an accident  Accident involving pickup van and scooter  അപകട മരണം  പിക്കപ്പ് വാനും സ്‌കൂട്ടറും ഇടിച്ചുണ്ടായ അപകട  അമ്മ ആത്മഹത്യ ചെയ്‌തു
Mother Committed Suicide

തിരുവനന്തപുരം : മകന്‍ മരിച്ചതറിഞ്ഞ് അമ്മ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്‌ത നിലയില്‍ (mother committed suicide after knowing her son's death). വെള്ളൂര്‍ക്കോണം സ്വദേശി ഷീജയാണ് മകനായ സജിന്‍ മുഹമ്മദിന്‍റെ മരണം അറിഞ്ഞ് ആത്മഹത്യ ചെയ്‌തത്. നെടുമങ്ങാട് വെള്ളൂര്‍ക്കോണം സ്വദേശിയാണ് ഷീജ. കഴക്കൂട്ടത്തെ കുടുംബവീട്ടില്‍ വച്ചാണ് കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്‌തത്.

വയനാട് പൂക്കോട് ക്യാമ്പസിന് സമീപത്ത് പിക്കപ്പ് വാനും സ്‌കൂട്ടറും ഇടിച്ചുണ്ടായ അപകടത്തിലായിരുന്നു (Accident) ഷീജയുടെ മകനായ സജിന്‍ മുഹമ്മദ് (28) മരണപ്പെട്ടിരുന്നത്. പി ജി വിദ്യാര്‍ഥിയായിരുന്ന സജിന്‍ മുഹമ്മദ് ഇന്നലെയായിരുന്നു അപകടത്തില്‍പ്പെട്ട് മരിച്ചത്. സംഭവം അറിഞ്ഞതോടെ വീട്ടുകാരും ബന്ധുക്കളും ഷീജയെ കഴക്കൂട്ടത്തെ കുടുംബ വീട്ടില്‍ എത്തിച്ചതിന് ശേഷം വയനാട്ടിലേക്ക് പോയിരുന്നു.

ബന്ധുക്കള്‍ മകന്‍റെ മരണ വിവരം ഷീജയെ അറിയിച്ചിരുന്നില്ല. എന്നാല്‍ ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ സോഷ്യല്‍ മീഡിയയിലൂടെ ഷീജ മകന്‍റെ മരണവിവരം അറിയുകയായിരുന്നു. മരണ വാര്‍ത്ത അറിഞ്ഞതിന് പിന്നാലെ ഷീജ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. ഷീജയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് (Medical College Hospital) മാറ്റിയിട്ടുണ്ട്. ഷീജയുടെ മകന്‍ സജിന്‍ മുഹമ്മദിന്‍റെ മൃതദേഹം വയനാട്ടിലാണ്.

നീറ്റ് പരീക്ഷ പാസാവാത്തതില്‍ മനംനൊന്ത് വിദ്യാർഥിയും പിതാവും ആത്മഹത്യ ചെയ്‌തു: തുടർച്ചയായ രണ്ടാം തവണയും മെഡിക്കല്‍ രംഗത്തേക്കുള്ള പ്രവേശന പരീക്ഷയായ നീറ്റ് പരീക്ഷയില്‍ പരാജയപ്പെട്ട ജഗദീശ്വരനെ കഴിഞ്ഞ ഓഗസ്റ്റ് 12നാണ് വീടിനകത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. മകന്‍റെ മരണത്തിൽ മാനസികമായി തളർന്ന പിതാവ് സെൽവശേഖറിനെ, ഓഗസ്റ്റ് 14 രാവിലെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സെൽവശേഖർ വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുവെന്നും ബന്ധുക്കൾ അറിയിച്ചു. നീറ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മാധ്യമങ്ങളെ കണ്ടശേഷമാണ് പിതാവ് ജീവനൊടുക്കിയത്.

സംഭവത്തെ തുടര്‍ന്ന് വിദ്യാർഥികളിൽ ആത്മഹത്യ പ്രവണത ഉണ്ടാകരുതെന്നും ജീവിതത്തെ ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കണമെന്നും നിങ്ങളുടെ വളർച്ചയ്ക്ക് തടസമായ നീറ്റ് റദ്ദാക്കുന്നതിനായി നിയമപരമായ എല്ലാ കാര്യങ്ങളിലും സംസ്ഥാന സർക്കാർ മുൻകൈയെടുക്കുമെന്നും ഇതുമായി ബന്ധപ്പെട്ട ബില്ല് രാഷ്ട്രപതിക്ക് അയച്ചിട്ടുണ്ടെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ അറിയിച്ചു.

ALSO READ: രണ്ടാം തവണയും നീറ്റ് പരീക്ഷ പാസായില്ല; ചെന്നൈയിൽ വിദ്യാർഥിയും പിതാവും ആത്മഹത്യ ചെയ്‌തു

ഇത് കൂടാതെ രാജസ്ഥാനിലെ കോട്ടയില്‍ നീറ്റ് പരീക്ഷയ്‌ക്കായി തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ ഓഗസ്റ്റ് 27ന് ആത്മഹത്യ ചെയ്‌തിരുന്നു. അവിഷ്‌കാര്‍ ഷാംഭാജി കസ്‌ലെ എന്ന വിദ്യാര്‍ഥി അന്ന് ഉച്ചയ്‌ക്ക് 3.15 ഓടെയാണ് ആത്മഹത്യ ചെയ്‌തത്. ജവഹര്‍ നഗറിലുള്ള തന്‍റെ കോച്ചിങ് ഇന്‍സ്‌റ്റിറ്റ്യൂട്ടിന്‍റെ ആറാം നിലയില്‍ വച്ചാണ് ഇയാള്‍ ജീവനൊടുക്കിയത്.

ഇന്‍സ്‌റ്റിറ്റ്യൂട്ടിന്‍റെ മൂന്നാം നിലയിലുള്ള മുറിയില്‍ നിന്നും പരീക്ഷയെഴുതി കഴിഞ്ഞ് പുറത്തിറങ്ങിയയുടനെ ആയിരുന്നു അവിഷ്‌കാര്‍ ആത്മഹത്യ ചെയ്‌തത്. നാല് മണിക്കൂറുകള്‍ക്കിപ്പുറം ആദര്‍ശ് രാജ് എന്ന 18 കാരനെയും വാടക ഫ്ലാറ്റില്‍ ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തി. ഇതോടെ ഈ വര്‍ഷം മാത്രം 22 പേരുടെ ജീവനാണ് ഇത്തരത്തില്‍ പൊലിഞ്ഞത്.

ALSO READ: മണിക്കൂറുകളുടെ വ്യത്യാസത്തില്‍ 2 നീറ്റ് പരീക്ഷാര്‍ഥികള്‍ ആത്മഹത്യ ചെയ്‌ത നിലയില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.